HOME
DETAILS

കൂപ്പൺ കൈപ്പറ്റിയവർക്ക് സപ്ലൈകോ വഴി ഓണക്കിറ്റുകൾ

  
backup
September 14 2022 | 01:09 AM

spplyco


റഫീഖ് റമദാൻ
കോഴിക്കോട് • ഓണത്തോടനുബന്ധിച്ച് റേഷൻ കടകളിലൂടെ സർക്കാർ വിതരണം ചെയ്ത കിറ്റുകൾ കൈപ്പറ്റാതിരുന്നവരിൽ കൂപ്പൺ ലഭിച്ചിട്ടുള്ളവർക്ക് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി ഇവ ലഭിക്കും. ബാക്കിവന്ന കിറ്റുകൾ ഇന്നലെയോടെ തിരിച്ചെടുക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ. സജിത് ബാബു സപ്ലൈകോയ്ക്ക് നിർദേശം നൽകിയിരുന്നു.
ഇന്നലെ അഞ്ചുമണിയോടെ കിറ്റുകൾ സമീപത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റണമെന്നാണ് നിർദേശിച്ചിരുന്നത്. കിറ്റുകൾ കൊണ്ടുപോയതായി റേഷൻ വ്യാപാരികളും സ്ഥിരീകരിച്ചു. അതോടൊപ്പം ഏഴാം തീയതിയോടെ കിറ്റ് വിതരണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടും എങ്ങനെയാണ് ഇത്രയും കൂപ്പണുകൾ വന്നതെന്ന് വിശദീകരണം നൽകാൻ റേഷനിങ് ഇൻസ്‌പെക്ടർമാരോടും പി.എസ്.ഒമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.


കിറ്റിന് ടോക്കൺ ലഭിച്ചവരുണ്ടെങ്കിൽ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നോ താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നോ കൈപ്പറ്റാം. ഇക്കാര്യം ഉറപ്പാക്കാൻ ടി.എസ്.ഒമാർക്കും ഡി.എസ്.ഒമാർക്കും സിവിൽ സപ്ലൈസ് കമ്മിഷണർ കർശന നിർദേശം നൽകിയിട്ടുണ്ട്. കൂപ്പണുള്ളവർക്ക് കിറ്റ് നൽകിയ ശേഷം ബാക്കിവരുന്ന കിറ്റുകളിലെ വസ്തുക്കൾ സപ്ലൈകോയ്ക്ക് ലഭിക്കും. കിറ്റുകൾ ഒരുക്കാനായി 400 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നത്.


സെർവർ-നെറ്റ് തകരാറുകൾ മൂലം പലയിടത്തും കിറ്റ് വിതരണം വൈകുകയും ആളുകൾ ഇത് കൈപ്പറ്റാനാകാതെ മടങ്ങുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കാണ് കൂപ്പൺ നൽകിയിരുന്നത്.
92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കായി 87 ലക്ഷം കിറ്റുകളാണ് സപ്ലൈകോ വഴി റേഷൻകടകളിലെത്തിച്ചത്. ആദ്യം 85.56 ലക്ഷം കിറ്റുകളാണ് കൊണ്ടുവന്നത്. പിന്നീട് പലർക്കും കിറ്റ് കിട്ടിയില്ലെന്ന പരാതി വന്നതോടെ കൂടുതൽ എത്തിച്ചു. ഏഴാം തീയതി രാത്രി എട്ടുമണിയോടെ വിതരണം പൂർത്തിയാക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ ആറരലക്ഷം കാർഡുടമകൾക്ക് കിറ്റ് ലഭിച്ചില്ല. ഏഴാം തീയതിക്കു ശേഷം റേഷൻകടകൾ വഴി കിറ്റ് നൽകരുതെന്നും നിർദേശിച്ചിരുന്നു. സോഫ്റ്റ്‌വെയറിലും ഇതിനനുസരിച്ചുള്ള ക്രമീകരണം നടത്തിയിരുന്നു.
ഓഗസ്റ്റ് 23 മുതൽ മഞ്ഞ, പിങ്ക്, നീല, വെള്ള, വിഭാഗം കാർഡുകാരുടെ ക്രമത്തിൽ മൂന്ന് ദിവസം ഇടവിട്ടുകൊണ്ടുള്ള വിതരണ ഷെഡ്യൂൾ സെപ്റ്റംബർ മൂന്നിന് അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരുന്നത്. ഈ ദിവസങ്ങളിൽ കിറ്റുകൾ കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ ഏഴ് വരെ സമയം നീട്ടിക്കൊടുത്തെങ്കിലും ഓരോ വിഭാഗം കാർഡുകാർക്കും നിശ്ചിത തീയതിക്കകം കിറ്റുകൾ എത്തിയില്ല. കിറ്റുകൾ ഉള്ള പല കടകളിലും നെറ്റ്-സെർവർ തകരാറുകൾ വില്ലനായി മാറുകയും ചെയ്തു.


തിരുവോണനാളിൽ ഒന്നേകാൽ ലക്ഷം കിറ്റുകൾ റേഷൻകടകളിൽ ബാക്കിയായെന്നത് ശരിയല്ലെന്നാണ് കടക്കാർ പറയുന്നത്. ഓരോ താലൂക്കിലും വിവിധ കടകളിലെ ഇ-പോസ് മെഷീനിലൂടെ 50-100 കിറ്റുകൾ ആയി 1500 കിറ്റുകൾ സ്റ്റോക്കിൽ ചേർക്കുകയാണുണ്ടായതെന്നാണ് അവർ പറയുന്നത്. സാങ്കേതിക പിശകുമൂലമാണിതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫലത്തിൽ മുക്കാൽ ലക്ഷത്തോളം ഇല്ലാ കിറ്റുകളാണ് ഇത്തരത്തിൽ സ്റ്റോക്കിൽ വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  25 days ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  25 days ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  25 days ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago