HOME
DETAILS
MAL
മാനം തെളിഞ്ഞു: കാലവര്‍ഷം വീണ്ടും ദുര്‍ബലമായി
backup
September 14 2022 | 05:09 AM
കേരളത്തില്‍ കാലവര്‍ഷം വീണ്ടും ദുര്‍ബലമായി.തുടര്‍ച്ചയായ മഴയ്ക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷം വീണ്ടും പൊതുവെ ദുര്‍ബലമായി. ഒറ്റപ്പെട്ട ഇടവിട്ടുള്ള മഴ തുടരും.അടുത്ത ഒരാഴ്ച കേരളത്തില്‍ ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം സൂചിപ്പിക്കുന്നത്.നിലവില്‍ മധ്യ പ്രാദേശിന് മുകളില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഈ മാസം 18,19 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ, ബംഗാള്‍ തീരത്ത് പുതിയ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.എന്നാല്‍ ഇത് കേരളത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."