ടിഷ്യു കള്‍ച്ചര്‍ കൃഷിയില്‍ നൂറുമേനി വിജയവുമായി ഷാജു
മേപ്പാടി: ടിഷ്യു കള്‍ച്ചര്‍ കൃഷി രീതിയിലൂടെ വാഴ കൃഷിയില്‍ നൂറുമേനി വിജയവുമായി പാടിവയല്‍ ചെമ്പാലയില്‍ ഷാജു. ഇരട്ടി വിളവും ചിലവ് കുറവുമാണ് ടിഷ്യുകള്‍ച്ചര്‍ കൃഷിയുടെ പ്രത്യേകത. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നുമാണ് തൈകള്‍ കൊണ്ട് വരുന്നത്.
തുടര്‍ന്ന് മൂന്ന് മാസത്തോളം കൂടകളില്‍ വളര്‍ത്തുകയും പിന്നീട് വയലിലേക്ക് വാഴ തൈകള്‍ പറിച്ച് നടുകയാണ് ചെയ്യുന്നത്. ഇങ്ങനെ നടുന്നതിനാല്‍ വളപ്രയോഗം കുറച്ച് മതി. മുപ്പത് കിലോവരെ കുലക്ക് തൂക്കമുണ്ടാവും. ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ ഇത്തരം കുലക്ക് ഡിമാന്റും കൂടുതലാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് ഷാജു ടിഷ്യുകള്‍ച്ചര്‍ പരീക്ഷണത്തിനിറങ്ങിയത്.
നൂറു മേനി വിജയമായിരുന്നു ആദ്യവര്‍ഷം. ഇത്തവണ 5000 ത്തോളം വാഴകള്‍ നട്ടിട്ടുണ്ട്. നേന്ത്ര കുലക്ക് സര്‍വകാല റെക്കോര്‍ഡിലേക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉല്‍പാദനം ലക്ഷ്യം വെക്കുന്ന കര്‍ഷകര്‍ ടിഷ്യു കള്‍ച്ചര്‍ രീതി അവലംഭിക്കുന്നതാണ് നല്ലതെന്ന് ഈ കര്‍ഷകന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."