HOME
DETAILS
MAL
സഊദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
backup
July 04 2021 | 20:07 PM
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരണപ്പെട്ടു. കൊല്ലം സ്വദേശി ഹാഇലിൽ മരിച്ചു. പൂനലൂർ കരവാളൂർ പാറവിള വിട്ടിൽ ജയഘോഷ് ജോൺ (42) ആണ് മരിച്ചത്. അൽദിമാ ബേക്കറിയുടെ സെയിൽസ് വാനിൽ ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ വാഹനാപകടം സംഭവിച്ച് ഹാഇൽ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു.
പിന്നീട് ശസ്ത്രക്രിയക്ക് വിധേയമായ ശേഷം കഴിഞ്ഞ ദിവസം താമസ സ്ഥലത്തെത്തി വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച പുലർച്ചെ മരണം സംഭവിച്ചത്.
ഹൃദയമാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
പിതാവ്: ചാക്കോ ജോൺ. മാതാവ്: മറിയ ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, കെ.എം.സി.സി കൊല്ലം ജില്ലാ കോഓഡിനേഷൻ പ്രവർത്തകരായ ഫാസിലുദ്ദീൻ ഇരവിപുരം, ഫിറോസ് കൊട്ടിയം എന്നിവരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."