പ്രക്ഷോഭത്തിനൊരുങ്ങി മധ്യനിരോധന സമിതി
കല്‍പ്പറ്റ: വയനാടിനെ സമ്പൂര്‍ണ ലഹരി വിമുക്ത മേഖലയാക്കി പ്രഖ്യാപിക്കുന്നതിനായി കേരള മദ്യനിരോധന സമിതി, ദളിത് കൂട്ടായ്മ, ആംആദ്മി വയനാട് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവല്കരണ ജാഥ ഈമാസം 27ന് നടക്കും.
രാവിലെ 10ന് വൈത്തിരി അംബേദ്കര്‍ സ്തൂപത്തിന് സമീപം കേരള മദ്യനിരോധന സമിതി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഒ.ജെ ചിന്നമ്മ ജാഥ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയ ശേഷം മദ്യഷാപ്പിന് മുന്നില്‍ നിന്നാരംഭിക്കുന്ന ജാഥ അമ്പലവയല്‍, ബത്തേരി, പുല്‍പ്പള്ളി, പനമരം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് മാനന്തവാടിയില്‍ സമാപിക്കും. ജഷീര്‍ പള്ളിവയല്‍ ജാഥക്ക് നേതൃത്വം നല്‍കും. വയനാടിനെ സമ്പൂര്‍ണ ലഹരി വിമുക്ത മേഖലയാക്കി പ്രഖ്യാപിക്കുക, മാനന്തവാടി ബീവറേജ് ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ മദ്യഷാപ്പുകളും അടച്ചുപൂട്ടുക, ആദിവാസി അമ്മമാരുടെ 215 ദിവസം പിന്നിട്ട സമരം ഒത്തുതീര്‍പ്പാക്കുക, പുകയില വിരുദ്ധ നിയമങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മദ്യഷാപ്പുകള്‍ക്ക് മുന്നിലൂടെ പര്യടനം നടത്തുന്നത്.
സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലന്, ഗോത്രമഹാസഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്തന്‍, മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ അഡ്വ. റഷീദ് പടയന്‍, ദളിത് കൂട്ടായ്മ കോര്‍ഡിനേറ്റര്‍ എന്‍. മണിയപ്പന് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജഷീര്‍ പള്ളിവയല്‍, മുജീബ് റഹ്മാന്, ശാന്തകുമാരി കണിയാരം, ഷെയ്ക്ക് ഇസ്മയില്‍, വി.ആര് ചന്ദ്രന്, അബ്ദുള്‍ റസാഖ്, മുബാറക് കാമ്പ്രത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."