അര്‍മീനിയ-അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ മരണം 100 കടന്നു
മോസ്‌കോ: നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും അര്‍മീനിയ-അസര്‍ബൈജാന്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ രക്തച്ചൊരിച്ചില്‍. കഴിഞ്ഞ ദിവസം രാത്രിപുലരുവോളം വെടിവയ്പും ഷെല്ലാക്രമണങ്ങളും നടന്നു. ഇരു ഭാഗത്തുനിന്നുമായി 100ലേറെ പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ 50 സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതായി അസെര്‍ബൈജാന്‍ അറിയിച്ചപ്പോള്‍ 49 സൈനികര്‍ വീരമൃത്യു വരിച്ചതായി അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പാഷിന്യാന്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ ഇരു രാജ്യങ്ങളും ഇടക്കിടെ ചെറിയതോതില്‍ ഏറ്റുമുട്ടാറുണ്ടെങ്കിലും ഇത്രയധികം ആള്‍നാശം സമീപകാലത്ത് ഉണ്ടായിട്ടില്ല. മുമ്പ് രണ്ടു തവണ യുദ്ധമുണ്ടായതിനാല്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അര്‍മേനിയയെ റഷ്യ പിന്തുണയക്കുമ്പോള്‍ അസര്‍ബൈജാന്‍ നാറ്റോ അംഗമാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് വന്‍ശക്തി രാജ്യങ്ങള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
നഗോര്‍ണോ-കരാബക്ക് മേഖലയെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് അസര്‍ബൈജാന്റെതാണെന്ന അന്താരാഷ്ട്ര അംഗീകാരമുണ്ടെങ്കിലും അര്‍മീനിയക്ക് അത് സ്വീകാര്യമല്ല. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അര്‍മീനിയയും അസെര്‍ബൈജാനും 1991ലാണ് രണ്ട് രാജ്യങ്ങളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."