HOME
DETAILS
MAL
തെരുവ്നായ ആക്രമണം: ജനം നായകളെ അടിച്ച് കൊന്ന് നിയമം കയ്യിലെടുക്കരുതെന്ന് ഹൈക്കോടതി
backup
September 14 2022 | 12:09 PM
കൊച്ചി: തെരുവുനായ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ കോടതിയെ അറിയിക്കണം.പൊതുനിരത്തിലെ അക്രമകാരികളായ നായകളെ മാറ്റിപ്പാര്‍പ്പിക്കണം.
പൊതുബോധത്തിനായി പൊലിസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവുനായകളെ അനധികൃതമായി കൂട്ടകൊല്ല ചെയ്യുന്ന സംഭവങ്ങളുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം മൃഗസംരക്ഷണം കൂടി പരിഗണിക്കണം. കോടതി നിര്‍ദേശിച്ചു.
ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."