യു.പിയില്‍ മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു; കഴിച്ചത് സോയാബീനെന്ന് പൊലിസ്
ന്യൂഡല്‍ഹി: യു.പിയിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി പ്രവീണ്‍ സയ്നി(22)യാണ് കൊല്ലപ്പെട്ടത്. ഗംഗ്നഹര്‍ ഘട്ടിന് സമീപം റൊട്ടിയും സോയാബീനും കഴിച്ചുകൊണ്ടിരിക്കെയാണ് യുവാവിനെ അടിച്ചുകൊന്നതെന്നും കഴിച്ചത് മാംസമായിരുന്നില്ലെന്നും പൊലിസ് അറിയിച്ചു. ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദനം.
സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. സൈനികനായ നിഥിന് ശര്‍മ്മ, അശ്വനി ശര്‍മ്മ, ആകാശ് ത്യാഗി എന്നിവരാണ് അറസ്റ്റിലായത്. മാംസാഹാരമല്ല, വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ആവര്ത്തിച്ചുപറഞ്ഞിട്ടും അക്രമികള്‍ ചെവിക്കൊണ്ടില്ലെന്ന് പ്രവീണിനൊപ്പമുണ്ടായിരുന്ന ദേവേന്ദ്ര, വിനോദ് എന്നിവര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."