HOME
DETAILS
MAL
ബി.സി.സി.ഐ കേസ്: സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ആശ്വാസം, മൂന്ന് വര്‍ഷം കൂടി സ്ഥാനത്ത് തുടരാം
backup
September 14 2022 | 13:09 PM
ന്യൂഡല്‍ഹി: ബി.സി.സി.ഐ തലപ്പത്ത് സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും തുടരാമെന്ന് സുപ്രിം കോടതി. ഭരണഘടന ഭേദഗതിക്ക് സുപ്രിം കോടതി അംഗീകാരം നല്‍കി. ഉത്തരവോടെ ഗാംഗുലിക്കും ജയ്ഷായ്ക്കും മൂന്ന് വര്‍ഷം കൂടി പ്രസിഡന്റും സെക്രട്ടറിയുമായി തുടരാം.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെയും ഹിമാ കോലിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.സംസ്ഥാന അസോസിയേഷനില്‍ ആറ് വര്‍ഷവും ബി.സി.സി.ഐയില്‍ ആറ് വര്‍ഷവും ഉള്‍പ്പടെ 12 വര്‍ഷത്തേക്ക് ഭാരവാഹികള്‍ക്ക് തുടര്‍ച്ചയായി സേവനമനുഷ്ഠിക്കാമെന്ന് സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2019 ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്. ബി.സി.സി.ഐയുടെ ചരിത്രത്തിലെ സുപ്രധാന ഇടക്കാല വിധിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."