ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി; ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴി
തിരുവനന്തപുരം: ഈ വര്‍ഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി.
മണ്ഡല മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. മന്ത്രിതല യോഗത്തിലാണ് തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള മന്ത്രിസഭാ തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴിയായിരിക്കും ദര്‍ശനത്തിന് അനുമതി നല്‍കുക. ഓരോ വകുപ്പും പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ അടിയന്തിരമായി തീര്‍പ്പാക്കാനും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."