HOME
DETAILS

തമിഴകം ഹൃദയത്തിലേറ്റി സമസ്ത സന്ദേശ യാത്ര

  
backup
September 14 2022 | 15:09 PM

samastha-thamilnadu-yatra-1

 

ഇസ്മാഈല്‍ അരിമ്പ്ര

സേലം: തമിഴകം ഹൃദയത്തിലേറ്റി സമസ്ത നേതാക്കള്‍ നയിക്കുന്ന സന്ദേശ യാത്ര. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് പോവുന്ന യാത്രക്ക് വലിയ സ്വീകരണമാണ് ലഭിച്ചികൊണ്ടിരിക്കുന്നത്. കേരളത്തിലെ ധാര്‍മിക, വിദ്യാഭ്യാസ രംഗത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രചോദനം നല്‍കുന്നതായി തമിഴ്‌നാട്ടിലെ മത, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍.

ആത്മീയ മുന്നേറ്റത്തിന്റെ കേരള മാതൃകയില്‍ തമിഴ് നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഭാരവാഹികളും സ്ഥാപന സംഘാടകരും നേരിട്ടു മനസിലാക്കിയും സമസ്ത ഭാരവാഹികളുമായി ചര്‍ച്ച നടത്തിയുമായ സന്ദേശ യാത്രാ ഷെഡ്യൂള്‍. വിവിധ സ്ഥലങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ മത സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പങ്കാളികളായി.

സന്ദേശ യാത്രയുടെ മൂന്നാം ദിവസമായ ഇന്ന് സേലം ജാമിഅ മസ്ജിദില്‍ ഉജ്ജ്വല വരവേല്‍പാണ് ലഭിച്ചത്. സമസ്ത നേതാക്കളെ ജാമിഅ മസ്ജിദ് മുതവല്ലി, മതസാമൂഹ്യ രംഗത്തെ സംഘാടകര്‍ എന്നിവര്‍ സ്വീകരിച്ചു. സമസ്ത നേതാക്കളുമായി കൂടിക്കാഴ്ചയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.


ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് പുതിയ ചലനങ്ങള്‍ക്കുള്ള വിളംബരമായി സേലത്ത് സമസ്ത സന്ദേശ യാത്ര സമ്മേളനം. തമിഴ്‌നാടിന്റെ ആത്മീയ ചലനങ്ങളുടെ പാരമ്പര്യവും കേരള മുസ്ലിംകളുടെ വൈജ്ഞാനിക, സാംസ്‌കാരിക പുരോഗതിയും വിശകലനം ചെയ്ത സമ്മേളനം തമിഴ്‌നാട്ടില്‍ സമസ്തയുടെ നേതൃത്വത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്തു. കേരള മാതൃകയില്‍ മദ്‌റസ പ്രസ്ഥാനം, മത ഭൗതികവനിതാ വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവ സമ്മേളനത്തില്‍ വിശദീകരിച്ചു.

സേലം ജാമിഅ മസ്ജിദ് കാമ്പൗണ്ടില്‍ നടന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്തു. ജാമിഅ മസ്ജിദ് സേലം മുതവല്ലി എസ്.ആര്‍ അന്‍വര്‍ സാഹിബ് സേലം അധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജാമിഅ മസ്ജിദ് ഇമാം ഹാഫിസ് സുഹൈല്‍ അഹ്മദ് ഖാസിമി ഖുര്‍ആന്‍ പാരായണവും സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനയും നടത്തി.

സമസ്ത മുശാവറ അംഗം ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ആമുഖവും അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണവും നടത്തി. ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ , ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍, എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എ അന്‍വര്‍ ബാഷ, എം.പി മുജീബുറഹ്മാന്‍, വൈ ലിയാത്തഖലി സേലം, ജെ ഷാനവാസ് ഖാന്‍ , പി കെ എം നൗഫല്‍, മുഹമ്മദലി വി.കെ പടി, മുഫത്തിശ് ഖാജ ദാരിമി, മുഫത്തിശ് ടി.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇസ്മാഈല്‍ ഹാജി എടശ്ശേരി, ഉമറുല്‍ ഫാറുഖ് കരിപ്പൂര്‍, പി.ഹംസ ഹാജി പോണ്ടിച്ചേരി, സൈദ് ഹാജി നാട്ടുകല്‍, എ.കെ നസീര്‍ അഹ്മദ് സേലം നേതൃത്വം നല്‍കി. നാളെ രാവിലെ പത്തിന് തിരുപ്പൂരിലും വൈകീട്ട് പൊള്ളാച്ചിയിലുമാണ് സന്ദേശ യാത്ര സംഗമങ്ങള്‍.

ടിപ്പു സുല്‍ത്താന്‍ മൈത്രിയുടെ വിളനിലമൊരുക്കിയ സേലം

സേലം: മാനവിക മൈത്രിയുടെ സന്ദേശം വിളംബരം ചെയ്ത ശഹീദെ മില്ലത്ത് ടിപ്പു സുല്‍ത്താന്റെ സ്മരണ നിറഞ്ഞ് സേലം.നഗരമധ്യേയാണ് ജാമിഅ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. തൊട്ടപ്പുറത്താണ് മാരിയമ്മല്‍ കോവില്‍ ക്ഷേത്രം. മാനുഷിക സൗഹൃദത്തിന്റെ പ്രതീകമായി മസ്ജിദിന്റേയും തൊട്ടടുത്തെ ക്ഷേത്രത്തിന്റേയും നിര്‍മാണ ചരിത്രം സേലത്ത് സമസ്ത സന്ദേശ യാത്രയില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ വിശദീകരിച്ചു.

 

സേലം ജാമിഅ മസ്ജിദിന് സ്ഥലം സംഭാവന നല്‍കിയതും, ആദ്യ ശില പാകിയതും ടിപ്പു സുല്‍ത്താനാണ്. മസ്ജിദിന്റെ മുന്‍ഭാഗത്ത് റോഡിന്റെ മറു വശത്ത് ഒരു ഏക്കര്‍ ഭൂമി ക്ഷേത്രത്തിന് നല്‍കിയത് ടിപ്പുവായിരുന്നു. ഹൈദരലിയുടെയും ടിപ്പുവിന്റേയും കാലത്ത് സേലത്തെ വികസന രംഗത്തുണ്ടായ മുന്നേറ്റങ്ങളും സ്മരിച്ച സമ്മേളനത്തില്‍,
ചരിത്രങ്ങളെ വക്രീകരിച്ച് മുസ്ലിം ഭരണാധികാരികളെ വര്‍ഗീയ വാദിയാക്കാനുള്ള അജന്‍ഡകളെ സേലം സമ്മേളനത്തില്‍ ചരിത്രം വിശദീകരിച്ച് തുറന്നു കാണിച്ചായിരുന്നു വിഷയാവതരണം.

 

സ്വാതന്ത്യ സമരത്തിലെ തമിഴ് മുസ്ലിം പങ്ക്, തമിഴ് നാട്ടിലെ സൂഫീതമി, ആത്മീയ നേതൃ പാരമ്പര്യവും സാംസ്‌കാരിക വൈജ്ഞാനിക മതസൗഹാര്‍ദ്ധ ചരിത്രവും ചരിത്ര പുരുഷന്‍മാരേയും തമിഴ് പണ്ഡിതരുടെ സംഭാവനകളും സമ്മേളനം വിശകലനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago