HOME
DETAILS

പുതിയ ചട്ടങ്ങളില്‍ ആശങ്കയറിയിച്ച് ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാര്‍

  
backup
July 05 2021 | 01:07 AM

4516521625-2

 

ന്യൂഡല്‍ഹി: പുതിയ ഓണ്‍ലൈന്‍ വ്യാപാര ചട്ടങ്ങളില്‍ ആശങ്കയറിയിച്ച് ഈരംഗത്തെ ഭീമന്‍മാരായ ആമസോണും ടാറ്റയും ഫ്‌ളിപ്കാര്‍ട്ടും.
ചട്ടങ്ങളെക്കുറിച്ച് പ്രതികരണം അറിയിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ, സമയപരിധി നീട്ടണമെന്നും കമ്പനികള്‍ കേന്ദ്ര വാണിജ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഫ്‌ളാഷ് വില്‍പനയിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പുതിയ ചട്ടത്തില്‍ പറയുന്ന നിരവധി വ്യവസ്ഥകള്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കമ്പനികളുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകള്‍ ഉപഭോക്തൃ കാര്യ വിഭാഗത്തോടും ഇവര്‍ നേരത്തെ പങ്കുവച്ചിരുന്നു. ഉപഭോക്താക്കളുടെയും ചെറുകിട വ്യാപാരികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി കഴിഞ്ഞമാസം 21നാണ് പുതിയ ചട്ടങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ദ്വീപ് സന്ദര്‍ശിക്കാന്‍ ഇടതു എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അഡ്മിനിസ്‌ട്രേഷന്‍
സ്വന്തം ലേഖകന്‍
കവരത്തി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഇടതു എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍.
ദ്വീപിലെ ജനങ്ങളെ നേരില്‍കണ്ടു പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ എം.പി മാര്‍ നല്‍കിയ രണ്ടാമത്തെ അപേക്ഷയിലാണ് കവരത്തി എ.ഡി.എം കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
1967 ലെ നിയമപ്രകാരം ലക്ഷദ്വീപില്‍ നിന്നുളള സ്‌പോണ്‍സര്‍ വേണമെന്നും നോട്ടറിയോ മജിസ്‌ട്രേറ്റോ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും 50 രൂപ ചലാന്‍ അടച്ച രസീതുമാണ് എം.പി മാരോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദ്വീപിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ് എം.പി മാര്‍ക്ക് നല്‍കിയിരിക്കുന്നത്. എം.പി മാരായ ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എ.എം ആരിഫ് ,എം.വി ശ്രേയംസ് കുമാര്‍, കെ.സോമപ്രസാദ് , ഡോ. വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരോടാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മെയ് 25ന് നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജൂണ്‍ രണ്ടിന് ഇടതു എം.പിമാര്‍ വീണ്ടും കവരത്തി എ.ഡി.എം വഴി അപേക്ഷ നല്‍കിയിരുന്നു. ഇടതു എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹരജികള്‍, യു.ഡി.എഫ് എം.പി മാര്‍ നല്‍കിയ ഹരജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
അനുമതി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.പി മാര്‍ കേന്ദ്ര അഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി. ദുരൂഹ സാഹചര്യത്തില്‍ അന്വേഷണം നേരിടുന്ന വിദേശ പൗരനെ ദ്വീപില്‍ താമസിപ്പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍, എം.പിമാരുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എ.എം ആരിഫ് എം.പി പറഞ്ഞു. യു.ഡി.എഫ് എം.പിമാരുടെ സന്ദര്‍ശനം ദ്വീപിന്റെ ക്രമസമാധാനം തകര്‍ക്കുമെന്ന് കാണിച്ചു കഴിഞ്ഞ ദിവസം ദ്വീപ് ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി അനുമതി വീണ്ടും നിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago