എംബസിയുടെ അറ്റസ്റ്റേഷനില്ല സഊദിയില്‍ പ്രവാസികളുടെ വാക്സിന് സര്‍ട്ടിഫിക്കറ്റ് തള്ളുന്നു
സ്വന്തം ലേഖകന്‍
റിയാദ്: നാട്ടില്‍നിന്ന് വാക്സിന് സ്വീകരിച്ചിട്ടും സഊദിയിലെ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്ട്രേഷന് നടത്താന്‍ കഴിയാതെ പ്രവാസികള്‍. പ്രവാസികളുടെ വാക്സിനിലും സര്‍ട്ടിഫിക്കറ്റിലുമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുതുടങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി. നിലവില്‍ സഊദിയിലേക്ക് വിദേശികള്‍ റീ എന്‍ട്രി വിസയില്‍ വരുമ്പോള്‍ നിര്‍ബന്ധിത ക്വാറന്റൈന് ഒഴിവാകണമെങ്കില്‍ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആയിരിക്കണം.
ഇതിനായി നാട്ടില്‍നിന്ന് വാക്സിന് സ്വീകരിച്ചവര്‍ക്ക് സഊദി ആരോഗ്യമന്ത്രാലയം രജിസ്ട്രേഷന് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്തവരാണ് അധികൃതരുടെ അപ്രഖ്യാപിത നിയമത്തില്‍ കുടുങ്ങി പ്രയാസപ്പെടുന്നത്. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ സഊദി എംബസി അറ്റസ്റ്റേഷന് ഇല്ലെന്ന കാരണം പറഞ്ഞാണ് സര്‍ട്ടിഫിറ്റ് വ്യാപകമായി തള്ളുന്നത്. എന്നാല്‍ അറ്റസ്റ്റേഷന് നിര്‍ബന്ധമാണെന്ന് ഇതുവരെ എവിടെയും വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."