HOME
DETAILS

ഒന്നാമതാവുന്നതല്ല, സമാധാനത്തോടെ ജീവിക്കുകയാണ് പ്രധാനം: രാഹുൽ

  
backup
September 15 2022 | 02:09 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%ae%e0%b4%a4%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be


കൊല്ലം • വ്യക്തികളും രാജ്യങ്ങളും ഒന്നാമതാവുകയല്ല, സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ചാത്തന്നൂർ എംപയർ കൺവൻഷൻ സെന്ററിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമായി സംവാദം നടത്തുകയായിരുന്നു രാഹുൽ.
കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസവും ഗംഭീരവുമായ മറുപടിയാണ് രാഹുൽ നൽകിയത്.


യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്താണെന്നുള്ള ഒമ്പതാം ക്ലാസുകാരനായ നിർമ്മലിന്റെ ചോദ്യത്തിന് വൈവിധ്യപൂർണമായ ജീവിതസാഹചര്യങ്ങളിലും നിലവാരമുള്ള ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു രാഹുലിന്റെ മറുപടി. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് തനിക്ക് മതിപ്പില്ലെന്ന് അലിയ അനസിന്റെ ചോദ്യത്തിന് രാഹുൽ ഗാന്ധി മറുപടി നൽകി.
25 വർഷം മുമ്പ് താൻ പഠിച്ച പാഠങ്ങൾ തന്നെയാണ് ഇപ്പോൾ തന്റെ സഹോദരിയുടെ മക്കൾ പഠിക്കുന്നത്.
ലോകം മാറിയിട്ടും ആ മാറ്റം നമ്മുടെ വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കേരളത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് അത് നാവിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് പ്രകടിപ്പിക്കുന്നതെന്നായിരുന്നു മറുപടി.


ക്ലാസിക്കൽ നൃത്തത്തിൽ അഞ്ച് ലോക റെക്കോർഡ് നേടിയിട്ടുള്ള കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെ ലക്ഷ്മൺ രാജിന്റെ ഭരതനാട്യവും ആസ്വദിച്ചാണ് രാഹുൽഗാന്ധി മടങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.സി വിഷ്ണുനാഥ് എം.എൽ.എ, എൽസ സാബു സംബന്ധിച്ചു.
അതേ സമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കൊല്ലം ജില്ലയിൽ ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. രാവിലെ ആറുമുതൽ പാരിപ്പള്ളി മുക്കട ജങ്ഷൻ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. നാവായികുളത്തുനിന്ന് തുടങ്ങിയ പദയാത്രയ്ക്ക് ജില്ലാ അതിർത്തിയായ മുക്കടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ പുലർച്ചെ ശിവഗിരിയിലെത്തി സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി നാവായിക്കുളത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്ര ആരംഭിച്ചത്. പള്ളിമുക്ക് യൂനുസ് എൻജിനീയറിങ് കോളജ് കോംപൗണ്ടിൽ ക്യാംപ് ചെയ്യുന്ന യാത്രാ സംഘത്തിന് ഇന്ന് വിശ്രമമാണ്. കന്യാകുമാരിനിന്ന് യാത്ര തുടങ്ങിയശേഷമുള്ള ആദ്യവിശ്രമമാണിത്. നാളെ പോളയത്തോടുനിന്ന് യാത്ര പുനരാരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago