HOME
DETAILS
MAL
അരാജകത്വം നിറഞ്ഞ പാഠ്യപദ്ധതി ഉപേക്ഷിക്കണം: മുസ്‌ലിം ലീഗ്
backup
September 15 2022 | 03:09 AM
തെരുവുനായ ആക്രമിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം
മലപ്പുറം • നാസ്തികതയും അരാജകത്വവും നിറഞ്ഞ പാഠ്യപദ്ധതി പൂർണമായും ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആശങ്ക പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പോര. വേരോടെ പിഴുതെറിയുകയാണ് വേണ്ടത്. തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റവർക്കും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. പി.എം.എ സലാം, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, എം.കെ മുനീർ, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."