സ്‌കൂൾ ബസിൽ മലയാളി കുട്ടി മരിച്ച സംഭവം; ഖത്തറിലെ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്
ദോഹ • കോട്ടയം ചിങ്ങവനം സ്വദേശി നാലുവയസുകാരി സ്‌കൂൾ ബസിൽ മരിച്ച സംഭവത്തിൽ കിൻഡർഗാർട്ടൻ സ്കൂൾ അടച്ചുപൂട്ടാൻ ഖത്തർ സർക്കാർ ഉത്തരവ്.
സംഭവത്തിൽ സ്കൂൾ ബസിൻ്റെ ചുമതലക്കാരായ മൂന്നുപേർ അറസ്റ്റിലായി. മിൻസ മറിയം ജേക്കബ് ആണ് ജന്മദിനത്തിൽ ഖത്തറിലെ അൽ വഖ്‌റയിൽ ദാരുണമായി മരിച്ചത്.
ഉറങ്ങിപ്പോയ കുട്ടിയെ സ്‌കൂൾ ബസിൽ അബദ്ധത്തിൽ പൂട്ടിയതാണ് കാരണം. അന്വേഷണത്തിന് ഉത്തരവിട്ട ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടൻ അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത്. കുട്ടിയുടെ മരണത്തിന് കാരണമായവർക്കെതിരേ കടുത്ത ശിക്ഷ ഉറപ്പാക്കും. സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം വാർത്താ കുറിപ്പിൽ പറഞ്ഞു. കടുത്ത ചൂടാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ നുഐമി മിൻസയുടെ വീട് സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."