HOME
DETAILS

എല്ലാം വെറും രണ്ട് പവനുവേണ്ടി... സ്ത്രീധന പീഡനത്താൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

  
backup
September 15 2022 | 03:09 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b5%e0%b4%a8%e0%b5%81%e0%b4%b5


തൊടുപുഴ • ഭർതൃവീട്ടിൽ 28 കാരി ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉപ്പുതറ വളകോട് പുത്തൻവീട്ടിൽ ജോബിഷി(35) നെയാണ് പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ജോബിഷിന്റെ മാതാപിതാക്കളെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും.
ഏലപ്പാറ ഹെലിബറിയ സ്വദേശിനി എം.കെ ഷീജ കഴിഞ്ഞ ഒൻപതിനാണ് ഭത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ബാക്കി സ്ത്രീധനത്തെ ചൊല്ലി ഭർത്താവ് ജോബിഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് ഷീജയുടെ സഹോദരൻ അരുൺ ഉപ്പുതറ പൊലിസിൽ പരാതി നൽകിയിരുന്നു.


പത്തു മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള സ്വർണത്തെച്ചൊല്ലി ജോബിഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് കുടുംബം മൊഴി നൽകിയത്. അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തതായി പൊലിസ് പറയുന്നു. ഷീജക്ക് നൽകിയ സ്വർണത്തിൽ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോബിഷ് പണയം വച്ചിരുന്നു. ഇത് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ജോബിഷിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തതായാണ് സൂചന. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യാനാണ് പൊലിസ് നീക്കം. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  8 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago