പുത്തൂര്‍വയല്‍, കോട്ടവയല്‍ പ്രദേശങ്ങള്‍ കല്‍പ്പറ്റ വില്ലേജില്‍ ഉള്‍പ്പെടുത്തണമെന്ന്
പുത്തൂര്‍വയല്‍: കല്‍പ്പറ്റ മുനിസിപ്പാലിറ്റി, മേപ്പാടി പഞ്ചായത്ത് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളായ പുത്തൂര്‍വയല്‍, കോട്ടവയല്‍ പ്രദേശങ്ങള്‍ കല്‍പ്പറ്റ വില്ലേജ് ഓഫിസ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ തൃക്കൈപ്പറ്റ വില്ലേജിലാണ് ഈ പ്രദേശം.
ഇവിടത്തുകാര്‍ക്ക് വില്ലേജ് ഓഫിസിലെത്തണമെങ്കില്‍ കല്‍പ്പറ്റ, മുട്ടില്‍ വഴി 20 കിലോമീറ്റര്‍ സഞ്ചരിച്ച് തൃക്കൈപ്പറ്റയിലെത്തണം. പുത്തൂര്‍വയല്‍ മുതല്‍ പാലവയല്‍ വരെയുള്ള പ്രദേശങ്ങള്‍ കല്‍പ്പറ്റ, കോട്ടപ്പടി വില്ലേജ് ഓഫിസുകളുടെ പരിധിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ച് ആറ് വര്‍ഷംമുന്‍പ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
വില്ലേജ് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്ന് വൈത്തിരി തഹസില്‍ദാര്‍ സ്ഥലം പരിശോധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 മാര്‍ച്ച് രണ്ടിന് അന്നത്തെ കലക്ടര്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് ശുപാര്‍ശകത്ത് നല്‍കി. ഈ റിപ്പോര്‍ട്ട് റവന്യൂവകുപ്പ് പരിഗണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കല്‍പ്പറ്റ മുനിസിപ്പാലിറ്റയിലെ പുത്തൂര്‍വയല്‍ പ്രദേശത്തിന്റെ ഒരു ഭാഗം കോട്ടപ്പടി വില്ലേജിലും മറ്റൊരുഭാഗം തൃക്കൈപ്പറ്റ വില്ലേജിലുമാണ് ഉള്‍പ്പെടുന്നത്.
മേപ്പാടി പഞ്ചായത്തിന്റെ 22ാംവാര്‍ഡ് പൂര്‍ണമായും 21ാം വാര്‍ഡിന്റെ കുറച്ച് ഭാഗവും തൃക്കൈപ്പറ്റ വില്ലേജ് പരിധിയിലാണ്. തൃക്കൈപ്പറ്റ വില്ലേജിലെ പുത്തൂര്‍വയല്‍, കോട്ടവയല്‍, മാനിവയല്‍, അങ്ങാടിക്കുന്ന്, ചുങ്കത്തറ തുടങ്ങിയ പ്രദേശങ്ങള്‍ കല്‍പ്പറ്റ വില്ലേജ് ഓഫീസിന് കീഴിലേക്ക് മാറ്റണമെന്നാണ് കലക്ടറുടെ ശുപാര്‍ശകത്തില്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ മാത്രമാണ് കല്‍പ്പറ്റയിലേക്കുള്ള ദൂരം.
മറ്റ് പ്രദേശങ്ങള്‍ തൃക്കൈപ്പറ്റയില്‍ നിന്ന് മാറ്റി കോട്ടപ്പടി വില്ലേജ് പരിധിയിലാക്കണമെന്നും നിര്‍ദേശിക്കുന്നു. ഭൂമി സംബന്ധിച്ച രേഖകള്‍ക്കും കൈവശവരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി വില്ലേജ് ഓഫിസിലെത്താന്‍ ബുദ്ധിമുട്ടുകയാണ് ഈ പ്രദേശത്തെ ജനങ്ങള്‍. അതോടൊപ്പം കൈവശ സര്‍ട്ടിഫിക്കറ്റിനും മറ്റും സ്ഥലം പരിശോധിക്കാന്‍ തൃക്കൈപ്പറ്റയില്‍ നിന്നും എത്തുന്ന ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകയാണ്. സ്ഥലം പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കെല്ലാം കാലതാമസം നേരിടുന്നതായും പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."