HOME
DETAILS
MAL
വിസ്മയ കേസില്‍ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
backup
July 05 2021 | 08:07 AM
കൊല്ലം:വിസ്മയ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്ററഡിയില്‍ തുടരും.
പ്രതി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും വിഡിയോ ഗെയിമിന് ഉള്‍പ്പെടെ അടിമയാണെന്നും പ്രതിഭാഗം വക്കീല്‍ ബി.എസ് ആളൂര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. കൊവിഡ് ബാധിതനായ കിരണ്‍കുമാര്‍ നെയ്യാറ്റിന്‍കര സബ്ജയിലിലാണ്. കൊവിഡ് മുക്തി നേടിയാല്‍ കിരണിനെ വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."