ഓണ വിപണിയില്‍ ഇടപെടാനൊരുങ്ങി സപ്ലൈകോ
മേപ്പാടി: ഇത്തവണ ഓണ വിപണിയില്‍ സജീവമായി ഇടപെടാന്‍ സപ്ലൈക്കോ ഒരുങ്ങുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ സ്റ്റോറാക്കി പൊതു ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് ലക്ഷ്യം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ പൊതു വിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവാണ് സപ്ലൈക്കോയില്‍. ഒരു കിലോ മട്ടഅരിക്ക് സപ്ലൈക്കോയില്‍ 24 രൂപയാണ്.
പുറമെ ഇത് 32 രൂപ. പഞ്ചസാരക്ക് സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ 22 രൂപയാണ്. പുറമെ 40 രൂപയും. ഒഴുന്നിന് 6940 രൂപയും പുറമെ 180 രൂപ. ഇത്തരത്തില്‍ ഒട്ടുമിക്ക ഇനങ്ങള്‍ക്കും പുറം വിപണിയില്‍ ഇരട്ടിവിലയാണ്. ഇപ്പോള്‍ തന്നെ സപ്ലോക്കോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പടെ നല്ലതിരക്കാണ്. ഓണമെത്തുമ്പോഴേക്കും തിരക്ക് ഒന്ന് കൂടി വര്‍ധിക്കും. ഓണകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ഉണ്ടാകും. ഓണക്കാലത്ത് ആവശ്യമായ അത്രയും സാധനങ്ങള്‍ സ്റ്റോക്കെത്തിയതായും സപ്ലൈാക്കോ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."