വിസിറ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാമെന്ന പ്രചാരണം തെറ്റെന്ന് സഊദി
ജിദ്ദ: വിദേശികള്‍ക്ക് സന്ദര്‍ശക വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ അനുമതി നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സഊദി ജവാസാത്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.
സന്ദര്‍ശന വിസയിലെത്തിയ വിദേശികള്‍ക്ക് ഈ രേഖ ഉപയോഗിച്ച് തൊഴിലുമായി ബന്ധപ്പെട്ട് നല്കുന്ന താമസരേഖയായ ഇഖാമ സമ്പാദിക്കാന്‍ സഊദി അധികൃതര്‍ അനുമതി നല്‍കിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കുകയാണ് ഇത്തരക്കാരെന്ന് ജവാസാത്ത് അറിയിച്ചു.
വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് തൊഴിലെടുക്കാന്‍ രാജ്യത്ത് അനുമതിയില്ല. അതുപോലെ തന്നെ വിസിറ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാനും കഴിയില്ല. സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് 18 വയസ്സില്‍ താഴെയുള്ള അവരുടെ മക്കള്‍ക്ക് വേണ്ടി താമസ രേഖ അഥവാ ഇഖാമ സമ്പാദിക്കാം. കുട്ടികള്‍ സഊദിയില്‍ വരാതെ തന്നെ ഈ രേഖ ലഭിക്കും. എന്നാല്‍ വിസിറ്റ് വിസയിലുള്ള 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗദിയിലെത്തിയ ശേഷം മാതാപിതാക്കളുടെ ഇഖാമ ഹാജരാക്കി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റുന്നതിന് കഴിഞ്ഞമാസം ജവാസാത്ത് അനുമതി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സന്ദര്‍ശക വിസ ഇഖാമയാക്കി മാറ്റാന്‍ എല്ലാവര്ക്കും അനുമതിയുണ്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."