HOME
DETAILS
MAL
സഹായം അഭ്യര്‍ഥിച്ച് വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിച്ച മുകേഷ് എം.എല്‍.എക്കെതിരെ കേസെടുക്കണം: ബാലാവകാശ കമ്മിഷനില്‍ പരാതിയുമായി എം.എസ്.എഫ്
backup
July 05 2021 | 12:07 PM
കോഴിക്കോട്: സഹായം അഭ്യര്‍ഥിച്ച് വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപെടുത്തുകയും ചെയ്ത കൊല്ലം എം.എല്‍.എ എം മുകേഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നല്കിയ പരാതി ബാലാവകാശ കമ്മിഷന് സ്വീകരിച്ചു.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ച് ഈ കേസിനെ ഒത്തുതീര്‍പ്പാക്കുന്ന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കി മനുഷ്യാവകാശ ലംഘനം നടത്തുന്നത് നീതീകരിക്കാന്‍ ആവുന്നതല്ല. ആയതിനാല്‍ സുതാര്യമായ അന്വേഷണങ്ങള്‍ തന്നെയാണ് ഇതില്‍ ആവശ്യമായിട്ടുള്ളതെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനും അന്വേഷണ സംവിധാനങ്ങള്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."