HOME
DETAILS
MAL
ഭിക്ഷാടനം,അനധികൃത കച്ചവടം; ദുബൈയില്‍ 2100 പേര്‍ അറസ്റ്റില്‍
backup
September 15 2022 | 05:09 AM
ദുബൈ:ദുബൈയില്‍ ഭിക്ഷാടകര്‍ക്കെതിരേയും അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരേയും നടപടി. 2100 പേര്‍ ഇത്തരത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പിടിയിലായെന്ന് ദുബൈ പൊലിസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
പൊലിസ്- ഐ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് അനധികൃതക്കാരെ പിടികൂടാന്‍ ഉപയോഗിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലിസിനെ അറിയിക്കാനുള്ള സംവിധാനമാണിത്. പൊതു സുരക്ഷക്ക് ഭീഷണിയായതിനാല്‍ ഭിക്ഷാടനം യു.എ.ഇയില്‍ നിയമവിരുദ്ധമാണെന്ന് പൊലിസ് അറിയിച്ചു. ദരിദ്രരെ സഹായിക്കാന്‍ ഔദ്യോഗിക ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."