ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി കാറപകടത്തില്‍ പെട്ടു; പരിക്ക് ഗുരുതരമല്ല
കീവ്: ഉക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലേക്ക് മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. സെലന്‍സ്കി സഞ്ചരിച്ച കാറിനു പുറമേ മറ്റ് അകമ്പടി വാഹനങ്ങളിലും ഇടിച്ചാണ് കാര്‍ നിന്നത്. ഡോക്ടര്‍മാര്‍ സെലന്‍സ്കിയെ പരിശോധിച്ചതായും പരിക്ക് ഗുരുതരമല്ലെന്നും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
കീവ് നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവറെ പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്ന വൈദ്യസംഘം പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. അധിനിവേശം നടത്തിയ റഷ്യന്‍ സൈന്യത്തെ ആറു മാസത്തിലേറെയായി ശക്തമായി പ്രതിരോധിക്കുകയാണ് ഉക്രൈന്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി നഗരങ്ങള്‍ ഉക്രൈന് തിരിച്ചുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."