ചട്ടലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി, കാപിക്കോ റിസോര്‍ട്ട്
ആലപ്പുഴ; തീരദേശ പരിപാലന നിയമംലഘിക്കപ്പെട്ട് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് ഇപ്പോള്‍ പുതുമ നഷ്ടപ്പെട്ടു. കോടികളുടെ ചിലവും വര്‍ഷങ്ങളുടെ അധ്വാനവും നിമിഷ നേരം കൊണ്ട് മണ്ണടിയുന്ന കാഴ്ച മരടിലെ ഫ്‌ളാറ്റ് പൊളിക്കലിലൂടെയൊക്കെ കണ്ട കാഴ്ച്ചയാണ്. ആ പട്ടികയിലേക്കാണ് കാപിക്കോ റിസോര്‍ട്ട് എന്ന പേരു കൂടി ചേര്‍ക്കപ്പെട്ടത്.
ആലപ്പുഴ നെടിയംതുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്തായി 24 ഏക്കറില്‍ 54 വില്ലകളടക്കം 72 കെട്ടിടങ്ങള്‍ ഉള്‍പ്പെട്ടതാണ് കാപിക്കോ റിസോര്‍ട്ട്. 2011ല്‍ മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ അധികം വൈകാതെ തന്നെ റിസോര്‍ട്ടിനു നേരെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. തീരദേശപരിപാലന ചട്ടങ്ങളില്‍ ലംഘനം നടത്തിയാണ് കാപിക്കോ റിസോര്‍ട്ട് പണിതുയര്‍ത്തിയതെന്ന ആരോപണവുമായി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ നിയമ പേരാട്ടത്തിനിറങ്ങിയതോടെ റിസോര്‍ട്ടിന്റെ ഭാവി തീരുമാനിക്കപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തില്‍ തീരദേശ നിയമലംഘനം നടത്തിയാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013-ല്‍ ഹൈക്കോടതിയും 2020 ജനുവരിയില്‍ സുപ്രിംകോടതിയും കാപിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടു.
എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് സാഹചര്യങ്ങളില്‍പ്പെട്ട് പൊളിച്ചു നീക്കലിനു വേണ്ട നടപടിക്രമങ്ങള്‍ പിന്നെയും നീണ്ടതോടെ കാപിക്കോയുടെ ആയുസ്സും അല്‍പം നീണ്ടുകിട്ടി. കഴിഞ്ഞ മാസം ആലപ്പുഴ ജില്ലയുടെ പുതിയ കളക്ടറായി വി.ആര്‍ കൃഷ്ണതേജ് ചുമതലയേറ്റതോടെ നടപടിക്രമങ്ങള്‍ വീണ്ടും വേഗത്തിലായി.
ഉദ്യോഗസ്ഥരുമായി നേരിട്ട് റിസോര്‍ട്ടിലെത്തിയ കളക്ടര്‍ ആദ്യം 2.9 ഹെക്ടര്‍ കൈയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു.
കെട്ടിടം എത്രയും വേഗത്തില്‍ പൊളിച്ചു നീക്കുന്നതിനുള്ള തീരുമാനത്തോടൊപ്പം അതിനാവശ്യമായ ചെലവ് അടക്കമുള്ള കാര്യങ്ങളുടെ ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കല്‍ നടപടികളിലേക്ക് കടക്കുന്നത്.റിസോര്‍ട്ടിന്റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു.
കെട്ടിടം പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."