HOME
DETAILS
MAL
കര്‍ഷകര്‍ വാഴക്കന്ന് കൊണ്ടുപോകുന്നത് വനം വകുപ്പ് തടഞ്ഞു
backup
August 24 2016 | 20:08 PM
ഗൂഡല്ലൂര്‍: നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസം നില്‍ക്കുന്നതിന് പുറമേ കര്‍ഷകര്‍ക്ക് നേരെയും വനം വകുപ്പിന്റെ പടപ്പുറപ്പാട്.
കര്‍ഷകര്‍ വാഴക്കന്ന് കൊണ്ടുപോകുന്നതാണ് വനം വകുപ്പ് അധികൃതര്‍ തടഞ്ഞത്. ഗൂഡല്ലൂരില്‍ നിന്ന് ഓവാലിയിലെ ആറാട്ടുപാറ, ഭാരതിനഗര്‍, സീഫോര്‍ത്ത്, എല്ലമല, പെരിയശോല, ബാര്‍വുഡ് മേഖലകളിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഴക്കന്നുകളാണ് ഓവാലിയിലെ പ്രവേശന കവാടത്തിലെ ചെക്ക്പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞുവച്ചത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പോലും കൊണ്ടുപോകാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. വനം വകുപ്പിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വാഴ നട്ടാല്‍ കാട്ടാനകള്‍ എത്തി അവ നശിപ്പിക്കുമെന്നും അതിന് നഷ്ടപരിഹാരം നല്കാന് പറ്റില്ലെന്ന കാരണം പറഞ്ഞാണ് വനം വകുപ്പ് കര്‍ഷകരെ തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."