HOME
DETAILS
MAL
തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ വഞ്ചിച്ചതായി പരാതി
backup
September 15 2022 | 07:09 AM
ദുബൈ:വിസിറ്റ് വിസയിലെത്തിയ യുവാവിനെ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി പരാതി.മലപ്പുറം സ്വദേശി മുബഷിറില്‍ നിന്ന്കണ്ണൂര്‍ തില്ലങ്കേരി സ്വദേശി അലി എന്നയാള്‍ പണം തട്ടിയെന്നാണ് പരാതി. ജോലി തേടി യു.എ.ഇലെത്തിയ മുഹഷിര് കോഫി മേക്കര്‍ ഒഴിവുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്പിന്നാലെയാണ്പെരിന്തല്മണ്ണ സ്വദേശി എന്ന്പരിചയപ്പെടുത്തി അലി വിളിച്ചത്. ജോലി ഒഴിവുണ്ടെന്നും ജോലി ലഭിച്ച ശേഷം പണം നല്കിയാല് മതി എന്നുമായിരുന്നു അലി പറഞ്ഞത്. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടെന്ന് അറിയിച്ച് ഇയാള്‍ വീണ്ടും വിളിക്കുകയായിരുന്നു. ജോബ് ഓഫര്‍ ലെറ്റര്‍ കിട്ടിയാല്‍ പണം നല്‍കാമെന്ന് മുബഷിര്‍ പറഞ്ഞു. എന്നാല്‍, ജോലിയില്‍ പ്രവേശിച്ച ശേഷമെ ഓഫര്‍ ലെറ്റര്‍ കിട്ടൂ എന്നും നാട്ടിലെ അക്കൗണ്ടിലേക്ക്70,000 രൂപ നല്കിയാല് ജോലി ശരിയാക്കാമെന്നും അലി മറുപടി നല്കി. ഉറപ്പിനായി ചെക്ക് നല്‍കാമെന്നും പറഞ്ഞു. ഇതോടെ മുബഷിര്‍ 70,000 രൂപ അക്കൗണ്ടിലേക്ക്അയച്ചു. പകരം അലി ചെക്കും നല്കി. ഒരു മാസത്തിനുള്ളില്‍ ജോലി നല്കാമെന്ന്പറഞ്ഞെങ്കിലും കിട്ടിയില്ല. ഓരോ ആഴ്ചയും ഒഴിവ്കഴിവുകള്‍ പറഞ്ഞ്ദിവസങ്ങള് നീട്ടി. പിന്നീട് വിളിച്ചാല്‍ ഫോണില്‍ കിട്ടാതായതോടെയാണ് തട്ടിപ്പ്മനസിലായതെന്ന് യുവാവ് പറയുന്നു.നിരവധി പേരെ ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചതായി മുബഷിര്‍ പറയുന്നു. ഇതിനിടെ അലി നല്കിയ ചെക്ക്ബാങ്കില് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."