ഗുണ്ടാ മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ കമ്മിഷണറേറ്റുകള്‍ വേണമെന്ന് ബെഹ്‌റയുടെ ശുപാര്‍ശ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗുണ്ടാ മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കമ്മിഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് മുന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ. പൊലിസ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് മുമ്പാണ് ശുപാര്‍ശ നല്‍കിയത്. കലക്ടര്‍മാരുടെ കൈവശമുള്ള എല്ലാ മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ലെന്നും ഗുണ്ടാനിയമം നടപ്പാക്കാനുള്ള അധികാരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രിക്ക് ബെഹ്‌റ നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മജിസ്റ്റീരിയല്‍ അധികാരങ്ങളോടെ കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിറങ്ങിയത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പക്ഷേ, ഐ.എ.എസുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ ഐ.പി.എസുകാര്‍ക്ക് കൈമാറിയില്ല. രണ്ടു നഗരങ്ങളിലും കമ്മിഷണര്‍മാരായി ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും കമ്മിഷണറേറ്റ് എന്ന ആശയം നടപ്പാക്കാന്‍ ഇതേവരെ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നഗരങ്ങളില്‍ ഗുണ്ടാ മാഫിയ പ്രവര്‍ത്തനങ്ങ
ള്‍ അമര്‍ച്ച ചെയ്യാന്‍ കമ്മിഷണറേറ്റ് അനിവാര്യമാണെന്ന ആവശ്യവുമായി ബെഹ്‌റ വീണ്ടും സര്‍ക്കാരിനെ സമീപിച്ചത്.
ഗുണ്ടാനിയമപ്രകാരം അറസ്റ്റിന് ശുപാര്‍ശ ചെയ്യുന്നതും ഉത്തരവിടുന്നതും പൊലിസാകുന്നത് നിയമത്തിന്റെ സുതാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍ ചീഫ് സെക്രട്ടറിമാര്‍ ഡി.ജി.പിയുടെ ആവശ്യം തള്ളിയിരുന്നത്. എന്നാല്‍ എല്ലാ അധികാരങ്ങളും വേണ്ടെന്നാണ് ബെഹ്‌റയുടെ പുതിയ ശുപാര്‍ശ.
ഗുണ്ടാനിയമപ്രകാരം കരുതല്‍ തടങ്കലിന് അനുമതി തേടി ആയിരക്കണക്കിന് അപക്ഷേകള്‍ കലക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നു. തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കെതിരേ സി.ആര്‍.പി.സി 107 പ്രകാരം ബോണ്ടു ചുമത്താനുള്ള അപേക്ഷകളിലും നടപടിയില്ല. പൊലിസ് അപേക്ഷ നല്‍കി ആറുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. ഇത്തരം ശുപാശകളില്‍ തീരുമാനം വൈകുന്നതിനാല്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. ഇത് പൊലിസിനെതിരേ ജനവികാരമുണ്ടാക്കാന്‍ ഇടയാക്കുന്നു.
അപകടകരമായ കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവ പൊളിച്ചുമാറ്റാനും മുറിച്ചുമാറ്റാനും അധികാരങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ അധികാരം ഇപ്പോഴും കലക്ടര്‍മാര്‍ക്കാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ പൊലിസിനെയാണ് ആദ്യം സമീപിക്കുന്നത്. അതിനാല്‍ ഈ അധികാരവും കമ്മിഷണര്‍മാര്‍ക്ക് കൈമാറണമെന്നാണ് വിരമിക്കുന്നതിനു മുമ്പ് ലോക്‌നാഥ് ബെഹ്‌റ കൈമാറിയ ശുപാര്‍ശ. കസ്റ്റഡിമരണങ്ങളും മര്‍ദനങ്ങളും ആവര്‍ത്തിക്കുന്ന സംസ്ഥാനത്ത് പൊലിസിന് അമിതാധികാരം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നാണ് ഐ.എ.എസുകാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."