HOME
DETAILS
MAL
പുതിയ കെ.പി.സി.സി പ്രസിഡന്റിനെ സോണിയ ഗാന്ധി തീരുമാനിക്കും; പ്രമേയം പാസാക്കി
backup
September 15 2022 | 07:09 AM
തിരുവനന്തപുരം:കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി. രമേശ് ചെന്നിത്തലയാണ് കെ.പി.സി.സി ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായി നേതാക്കള്‍ അംഗീകരിച്ചു.
മത്സരമില്ലാതെ കെ സുധാകരന് തന്നെ പ്രസിഡന്റായി തുടരാനാണ് നിലവിലെ ധാരണ. ഡല്‍ഹിയില്‍ നിന്നും വൈകാതെ സുധാകരന്റെയും ഭാരവാഹികളുടേയും പേര് സോണിയ ഗാന്ധി പ്രഖ്യാപിക്കും. കെ.പി.സി.സി , എ.ഐ.സി.സി അംഗങ്ങളേയും സോണിയ തീരുമാനിക്കും.
അതേസമയം ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോകുന്നതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."