മന്‍സൂര്‍ വധം: 12 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം
സ്വന്തം ലേഖകന്‍
തലശേരി: മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍പീടികയിലെ പാറാല്‍ മന്‍സൂറിനെ (21) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമനാണു തലശേരി ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഇന്നലെ വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.എം പ്രവര്‍ത്തകരായ 12 പ്രതികള്ക്കെതിരേയാണു കുറ്റപത്രം. കേസിലെ പ്രതിയായ കൊച്ചിയങ്ങാടിയിലെ രതീഷ് കൂലോത്തിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ട്.
മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസ് (30), പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കല്‍ വീട്ടില്‍ കെ. സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയില്‍ ശ്രീരാഗ് (25), മുക്കില്‍പീടികയിലെ കായത്തില്‍ പറമ്പത്ത് കെ.പി സുഹൈല്‍ (32), പുല്ലൂക്കരയിലെ മുല്ലയില്‍ അശ്വന്ത് (27), ഓച്ചിറക്കല്‍ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കല്‍ പീടികയിലെ ഒതയോത്ത് വിപിന്‍ (28), മുക്കില്‍ പീടികയിലെ ഇ.കെ ബിജേഷ് (37), കൊച്ചിയങ്ങാടി ഓച്ചിറക്കല്പീടികയിലെ നിജിന്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ടാണു സംഘം ചേര്‍ന്ന് ബോംബെറിഞ്ഞും വെട്ടിയും മന്‍സൂറിനെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."