HOME
DETAILS

സമസ്ത സന്ദേശ യാത്ര: തമിഴിന്റെ മനസറിഞ്ഞ് തിരിപ്പൂരിൽ

  
backup
September 15 2022 | 08:09 AM

547654676932-2022

ഇസ്മാഈൽ അരിമ്പ്ര


തമിഴകത്തിന്റെ മനസറിഞ്ഞ്, പ്രബോധന സംസ്കരണ രംഗത്ത് നവ ചലനം സൃഷ്ടിച്ച് സമസ്ത തമിഴ്നാട് സന്ദേശ യാത്രക്ക് തിരുപ്പൂരിൽ വരവേൽപ് . ആദർശ വിശുദ്ധിയുടെ നൂറാം വർഷത്തേക്ക് കാലെടുത്തു വെക്കുന്ന പണ്ഡിത സഭയുടെ സന്ദേശത്തെ വിളംബരം ചെയ്ത് സമസ്ത സെക്രട്ടറിമാരായ എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ, മുശാവറ അംഗം ആദൃശേരി ഹംസക്കുട്ടി മുസ്ലിയാർ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്ത് മണിക്കാണ് തിരുപ്പുരിൽ സമ്മേളനം തുടങ്ങിയത്.

പ്രവാചക പാരമ്പര്യത്തിന്റെ കണ്ണിമുറിയാത്ത താവഴിയും കേരള മുസ്ലിംകൾ പൈതൃകമായി തുടർന്നു സമസ്ത സ്വീകരിച്ച ആദർശ ശൈലിയും വിശദീകരിച്ചായിരുന്നു പ്രഭാഷണങ്ങൾ. മുസ്ലിം സമുദായത്തിന്റെ വിശ്വാസത്തിന് കാവൽ നിൽക്കുകയാണ് സമസ്തയുടെ പ്രവർത്തനമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെല്ലാം കേരള മുസ്ലിംകൾ നേടിയ മധുരം തമിഴ്നാട്ടിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മദ്റസകൾ ,ദർസുകൾ, കോളേജുകൾ തുടങ്ങിയവയിലൂടെ കേരളം നേടിയ പുരോഗതി തമിഴിലേക്കും വ്യാപിപ്പിക്കണമെന്നും എം.ടി അബ്ദുല്ല മുസ്ലിയാർ വിശദീകരിച്ചു. ഉലമാക്കളും ഉമറാക്കളും സാധാരണക്കാരും സമസ്തയുടെ ഭാഗമാണെന്നും സന്ദേശ യാത്രയിലൂടെ കേരളവും തമിഴ് നാടും രണ്ടല്ല; ഒന്നാണെന്ന സന്ദേശം കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദൃശേരി ഹംസക്കുട്ടി മുസ്ലിയാർ അറബിയിൽ നടത്തിയ ഉദ്ബോധന പ്രഭാഷണവും , പാരമ്പര്യ വഅള് രീതിയിൽ കൊയ്യോട് ഉമർ മുസ്ലിയാർ ഇസ്ലാമിക വ്യക്തിത്വവും സമസ്തയുടെ പ്രവർത്തനങ്ങളും മണമറഞ്ഞ സമസ്തയുടെ ഉന്നത നേതാക്കളെ പരിചയപ്പെടുത്തിയും നടത്തിയ പ്രഭാഷണവും തിരുപ്പൂരിലെ ജനത ആവേശപൂർവമാണ് വരവേറ്റത്.
അറബി, മലയാളം, തമിഴ് ഭാഷകളിലാണ് സന്ദേശ യാത്രയിലെ പ്രഭാഷണങ്ങൾ.
ഹാഫിസ് സൈനുൽ ആബിദീൻ മളാഹിരി, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സൈദ് മുഹമ്മദ് തിരുപ്പൂർ തുടങ്ങിയവർ സംസാരിച്ചു. പുത്തനഴി മൊയ്തീൻ ഫൈസി, ഡോ.എൻ.എ.എം അബ്ദുൽ ഖാദിർ , അബ്ദുസമദ് പൂക്കോട്ടൂർ, കെ മോയിൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനത്തിന് ശേഷം തിരുപ്പൂരിലെ വിവിധ മസ്ജിദ്, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മത രംഗത്തെ സംഘാടകർ തുടങ്ങിയവർ സമസ്ത നേതാക്കൾക്കൊപ്പം ചർച്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago