HOME
DETAILS
MAL
കെ.എം മാണിക്കെതിരായ പരാമര്‍ശം; സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പ്രതികരിക്കാമെന്ന് ജോസ് കെ മാണി
backup
July 06 2021 | 06:07 AM
കോട്ടയം:കെ.എം മാണിക്കെതിരായ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ചത് നാക്കുപിഴയാണെന്ന രീതിയില്‍ വിഷയം ലഘൂകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം വിഷയത്തില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് ഇന്നലെ തന്നെ മുന്നണിയെ അറിയിച്ചതാണെന്നും കൂടുതല്‍ കാര്യങ്ങള്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം വിശദമാക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
സര്‍ക്കാര്‍ നിലപാടിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അണികളില്‍ നിന്ന് ഉയരുന്നത്. യു.ഡി.എഫും വിഷയം ഏറ്റെടുത്തതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉരുത്തിരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."