കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലും കടന്ന് മതപരിവര്‍ത്തന നിരോധന നിയമം
ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം നിയമസഭാ കൗണ്‍സിലില്‍ പാസായി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെയാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്.
കോണ്‍ഗ്രസ് എം.എല്‍.സിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആഭ്യന്തരമന്ത്രി അറഗ ജ്ഞാനേന്ദ്രയാണ് ബില്ല് നിയമസഭയുടെ ഉപരിസഭയായ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഏതുമതവും സ്വീകരിക്കാനുള്ള പൗരന്റെ അടിസ്ഥാനാവകാശത്തിന് എതിരാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തത്. എന്നാല്‍ നിര്‍ബന്ധിത മതംമാറ്റത്തെ മാത്രമാണ് ബില്ല് എതിര്‍ക്കുന്നതെന്നാണ് ബി.ജെ.പി നിലപാട്.
ലൗ ജിഹാദ് തടയുന്നതിന് വേണ്ടിയെന്ന് ആവകാശപ്പെട്ട് യു.പി, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിയമം അടുത്തിടെ നിലവില്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."