HOME
DETAILS

കാലാവസ്ഥയ്ക്കനുസരിച്ച് കൃഷിയും മാറണം

  
backup
September 15 2022 | 20:09 PM

weather-2111

മലയാളിയുടെ കൃഷിയും ഉപജീവനവുമെല്ലാം ഒരുകാലത്ത് നമ്മുടെ കാലാവസ്ഥയെ ആശ്രയിച്ചായിരുന്നു. ആഗോളതലത്തിലുള്ള കാലാവസ്ഥാവ്യതിയാനം എല്ലാ രാജ്യങ്ങളിലുമെന്ന പോലെ കേരളത്തെയും പ്രതികൂലമായി ബാധിച്ചു. തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളായ തീവ്രമഴയും വരൾച്ചയും എല്ലാമാണ് കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് ലോകം നേരിടുന്ന പ്രതിസന്ധി. പ്രകൃതി ദുരന്തങ്ങളും മറ്റും ലോകം കുറച്ചു വർഷങ്ങളായി അനുഭവിക്കുകയാണ്. ഇതോടൊപ്പം ഇന്ത്യയിലുടനീളം കാർഷിക മേഖലയേയും കാലാവസ്ഥാ മാറ്റം ബാധിച്ചുകഴിഞ്ഞു. ശാസ്ത്രത്തിന്റെ കണക്കു കൂട്ടലുകൾക്കും അപ്പുറം അതിവേഗം കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിണിത ഫലങ്ങൾ സമൂഹത്തിൽ കണ്ടുതുടങ്ങി എന്നു പറയാം. നാടിന്റെ ഭക്ഷ്യസുരക്ഷയേയും സാമ്പത്തിക സ്ഥിതിയേയുമെല്ലാം ആശാവഹമല്ലാത്ത രീതിയിലാണ് കാലാവസ്ഥാവ്യതിയാനം ബാധിക്കുന്നത്. വരും വർഷങ്ങളിൽ നമുക്കത് അനുഭവിക്കാം.

ലോകം മുഴുവൻ ഒരേ മനസോടെ പ്രവർത്തിച്ചാലേ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ ഒരു പരിധിവരെ കഴിയൂ. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ ഉച്ചകോടികളിൽ എടുക്കുന്ന തീരുമാനങ്ങൾ പല രാജ്യങ്ങളും സമയബന്ധിതമായി നടപ്പാക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നു. ലോകത്ത് എല്ലായിടത്തും തീവ്ര കാലാവസ്ഥാ സംഭവങ്ങളെന്നു വിളിക്കുന്ന എക്സ്ട്രീം വെതർ ഇവന്റുകൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. തണുത്തു വിറച്ച യൂറോപ്പിൽ 50 ഡിഗ്രിക്കടുത്തേക്ക് ചൂടെത്തി. യൂറോപ്പിൽ മാസങ്ങളായി തുടരുന്ന ചൂട് കുറയുന്നില്ല. ഉത്തരേന്ത്യയിൽ മൺസൂൺ പാറ്റേണിലുണ്ടായ വ്യതിയാനം വലിയ തോതിൽ കാർഷിക നാശത്തിന് കാരണമായി.

ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റി അയക്കുന്ന രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധിയുടെ സൂചനകൾ കണ്ടു തുടങ്ങി. കേന്ദ്ര സർക്കാർ അരി കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഈ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ്. 100 ൽ പരം രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റി അയച്ചിരുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പോലും കൃഷിയെ ആശ്രയിച്ചാണ്. കൃഷിയാകട്ടെ മൺസൂണിനേയും. ജൂൺ ആദ്യവാരം കേരളത്തിൽ പ്രവേശിച്ച് 45 ദിവസം കൊണ്ട് ഉത്തരേന്ത്യ മുഴുവൻ വ്യാപിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷത്തെ ആശ്രയിച്ചാണ് ധാന്യ കൃഷി നടക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള നാലു മാസക്കാലത്തെ മഴയുടെ അളവ് ഇതിനു പ്രധാനമാണ്. ഭൂമധ്യരേഖ കടന്ന് മഡഗാസ്‌കറിനു സമീപത്തുനിന്ന് വളഞ്ഞ് ഇന്ത്യയിലേക്ക് വീശുന്ന വാണിജ്യ വാതമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. മൺസൂൺ കാറ്റിന് അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നീ രണ്ടു ശാഖകളുണ്ട്. ഇവയാണ് ഇന്ത്യയുടെ എല്ലായിടത്തും ക്രമത്തിൽ മഴയെത്തിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാറ്റ് അറബിക്കടലിൽ നിന്ന് സാധാരണയിൽ നിന്ന് മാറി വളയുന്നതും മറ്റും ഇന്ത്യയിലെ കാലാവസ്ഥയെ മാറ്റിമറിക്കുന്നുണ്ട്. കേരളത്തിൽ കുറഞ്ഞ സമയം കൂടുതൽ മഴ പെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളക്കെട്ടുകളും ഉണ്ടായിട്ടും മഴ ലഭിച്ചിട്ടും ഇപ്പോഴും മഴക്കുറവിൽ തന്നെയാണ് കേരളം. കുറഞ്ഞ സമയം കൂടുതൽ മഴ ലഭിക്കുന്നത് കൊണ്ടാണിത്. വെള്ളം ഒന്നിച്ച് ഒഴുകിപ്പോകുന്നതിനാൽ മഴ വിട്ടുനിൽക്കുമ്പോഴേക്കും ജലനിരപ്പ് കുറയുകയും മണ്ണ് വരൾച്ചയിലേക്ക് മാറുകയും ചെയ്യുന്നു. പലയിടത്തും ആവശ്യത്തിന് മഴയില്ല. ചിലയിടത്ത് മഴക്കൂടുതൽ മൂലം കൃഷിനാശവും. ചുഴലിക്കാറ്റുകളും ന്യൂനമർദങ്ങളും എണ്ണം കൂടുന്നതും പ്രളയവും കൃഷിയെ താളം തെറ്റിക്കുന്നു.

ഇന്റർനാഷനൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ ഗ്ലോബൽ ഫുഡ് പോളിസി റിപ്പോർട്ട് പ്രകാരം കാലാവസ്ഥാവ്യതിയാനം മൂലം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പട്ടിണിയെ നേരിടേണ്ടിവരും എന്നാണ് പറയുന്നത്. 2030 ഓടെ ഇന്ത്യയിലെ ഭക്ഷ്യോത്പാദനം 16 ശതമാനം കുറയുകയും 23 ശതമാനം പട്ടിണി വർധിക്കുകയും ചെയ്യും. ആഗോളതലത്തിൽ 6.5 കോടി പേർ കാലാവസ്ഥാവ്യതിയാനം മൂലം പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇതിൽ 1.7 കോടി പേരും ഇന്ത്യയിൽ നിന്നാകും. കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന ക്ലൈമറ്റ് പ്രഡിക്ഷൻ മാതൃകകളും ചൂണ്ടിക്കാട്ടുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് ലോകം നീങ്ങുമെന്നാണ്.

കേരളത്തിലെ പരമ്പരാഗത കൃഷികളേയും കാലാവസ്ഥാ മാറ്റം ബാധിക്കുന്നുണ്ട്. പരാഗണം മുതൽ മണ്ണിലെ ജലാംശം, വിളകളുടെ രോഗപ്രതിരോധശേഷി തുടങ്ങി നിരവധി കാര്യങ്ങളാണ് കാലാവസ്ഥാ മാറ്റത്തിലൂടെ സംഭവിക്കുന്നത്. തെങ്ങ് ഒഴികെ എല്ലാ വിളകൾക്കും കഴിഞ്ഞ വർഷങ്ങളിലെ കാലാവസ്ഥാ മാറ്റം പ്രതികൂലഫലമാണ് ഉണ്ടാക്കിയത്. പഴയ കാർഷിക കലണ്ടർ പൂർണമായും മാറ്റി, മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി ഇറക്കിയില്ലെങ്കിൽ കർഷകരുടെ നട്ടെല്ല് തകരും എന്നതിൽ തർക്കമില്ല.

നാം പ്രതീക്ഷിക്കുമ്പോൾ മഴ പെയ്യണമെന്നില്ല. കർക്കിടകത്തിലെ തോരാമഴയെല്ലാം ഇപ്പോൾ ഓർമകളാണ്. അതിനാൽ കർഷകർ ശാസ്ത്രീയമായി, കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കി കൃഷി നടത്തണം. പരമ്പരാഗത വിളകൾക്ക് പകരം പുതിയ കാലാവസ്ഥക്ക് അനുയോജ്യമായ കൃഷി രീതി പിന്തുടരണം. പാരമ്പര്യമായി ഉപയോഗിക്കുന്ന വിത്തിനങ്ങൾ മാറ്റി വിളവ് കൂടിയ ഇനങ്ങളും ഉപയോഗിക്കേണ്ടിവരും. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി മാറിയില്ലെങ്കിൽ കർഷകരും രാജ്യത്തെ ഭക്ഷ്യ ശേഖരവും പ്രതിസന്ധിയിലാകുമെന്നത് നാം ഓർക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago