HOME
DETAILS

സമസ്ത സന്ദേശയാത്ര; തിരുപ്പൂരിലും പൊള്ളാച്ചിയിലും ഉജ്ജ്വല വരവേൽപ്പ്

  
backup
September 16 2022 | 03:09 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%aa

ഇസ്മാഈൽ അരിമ്പ്ര
തിരുപ്പൂർ • ദക്ഷിണേന്ത്യയിലെ ഇസ് ലാമിക പ്രബോധന രംഗത്ത് തമിഴ് മണ്ണിൽ പുതിയ കർമപഥം തീർത്ത് സമസ്ത തമിഴ്നാട് സന്ദേശ യാത്ര.
പര്യടനത്തിന്റെ നാലാം ദിവസമായ ഇന്നലെ രാവിലെ തിരുപ്പൂരിലും വൈകീട്ട് പൊള്ളാച്ചിയിലും ഉജ്ജ്വവല വരവേൽപ്പാണ് യാത്രക്ക് ലഭിച്ചത്. തിരുപ്പൂർ ഖാഇദെ മില്ലത്ത് ഹാളിൽ നടന്ന സമ്മേളനം സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ. സൈദ് മുസ്തഫ തിരുപ്പൂർ അധ്യക്ഷനായി. പൊള്ളാച്ചിയിൽ എം.ടി അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.
സമസ്ത കേരള ജംഇയ്യതുൽ ഉലമാ സെക്രട്ടറി പി.പി ഉമർ മുസ് ലിയാർ കൊയ്യോട് മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂർ വിഷയാവതരണവും നടത്തി. സമസ്ത മുശാവറ അംഗം ആദൃശേരി ഹംസക്കുട്ടി മുസ് ലിയാർ, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, കെ. മോയിൻകുട്ടി മാസ്റ്റർ, കൊടക് അബ്ദുറഹ്മാൻ മുസ് ലിയാർ, എം.എച്ച് സൈനുൽ ആബിദീൻ മളാഹിരി, ഉവൈസ് തിരുപ്പൂർ സംസാരിച്ചു.


എ. സഈദ് മുസ് ലിയാർ വിഴിഞ്ഞം, മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മാഈൽ ഹാജി എടച്ചേരി, മുഫത്തിശുമാരായ ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്ർ മുസ് ലിയാർ സംബന്ധിച്ചു.
തിരുപ്പൂരിൽ സൈദ് അലി അക്ബർ, ശാജഹാൻ, പി. ഹംസ പോണ്ടിച്ചേരി, എസ്.എസ് സലീം, ഖാജാ മുഹ് യിദ്ദീൻ, സുബൈർ ഹാജിദ്, യാസിർ, റഹീം നെൻമാറ, സിദ്ദീഖ് മുസ് ലിയാർ നെൻമാറ, ശിബ്‌ലി ഫൈസി നേതൃത്വം നൽകി.
പൊള്ളാച്ചിയിൽ അബ്ദുൽ ഖയ്യും , അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഇല്യാസ്, അബ്ദുൽ ബാസിത്ത്, അബ്ദുറഷീദ്, സ്വാദിഖ് മുസ് ലിയാർ നേതൃത്വം നൽകി.

 

വിദ്യാഭ്യാസ ജാഗരണത്തിന് തിരുപ്പൂരിൽ പദ്ധതിയൊരുക്കും


തിരുപ്പൂർ • കേരള മാതൃകയിൽ പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള സംവിധാനങ്ങൾക്ക് തിരുപ്പൂരിൽ രൂപം നൽകുന്നു. ഇന്നലെ ഉച്ചയ്ക്ക് തിരിപ്പൂർ ഖാഇദെ മില്ലത്ത് ഹാളിൽ സമസ്ത സന്ദേശയാത്രാ സമ്മേളനത്തിന് ശേഷം സമസ്ത നേതാക്കളും തിരുപ്പൂരിലെ വിവിധ മഹല്ല് ജമാഅത്ത് ഭാരവാഹികളും നടത്തിയ ചർച്ചാ സംഗമത്തിൽ ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി. 150 മസ്ജിദുകൾ പ്രദേശത്ത് നിലവിലുണ്ട്.
പ്രാഥമിക മതപഠന ശാലകളുടെ കുറവാണ് ചർച്ചയിൽ പങ്കെടുത്ത മഹല്ല് ഭാരവാഹികൾ പ്രധാനമായും സമസ്ത നേതാക്കളോട് അവതരിപ്പിച്ചത്. ഇത്തരം സ്ഥലങ്ങളിൽ വ്യവസ്ഥാപിത മദ്‌റസകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ മാർഗനിർദേശവും അക്കാദമിക് സഹകരണവും സമസ്ത വിദ്യാഭ്യാസ ബോർഡ് നൽകും.


തമിഴ് മീഡിയം ഉൾപ്പെടെ അടിസ്ഥാനപ്പെടുത്തി കേരള മാതൃകയിൽ മദ്‌റസാ പ്രസ്ഥാനവും കൂടാതെ വിദ്യാർഥികൾക്ക് മത പഠനവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ച് നൽകുന്നതിനും ആവശ്യമായ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് തുടർ പ്രവർത്തനം നടത്തും. പ്രാദേശിക മുസ് ലിം കുടുംബങ്ങളുടെ പിന്തുണ ഉറപ്പാക്കിയും അവരുടെ മേൽനോട്ടത്തിലും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളും കേരളത്തിലെ പ്രബോധന വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന രീതിയും യോഗം ചർച്ച ചെയ്തു. തുടർ പ്രവർത്തനങ്ങൾക്കായി എൻ. സൈദ് മുസ്തഫ കൺവീനറായി സമിതിക്ക് രൂപം നൽകി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago