HOME
DETAILS

18 കോടിയുടെ മരുന്ന് വേണം,ഈകുരുന്നിനും

  
backup
July 07 2021 | 03:07 AM

medical-treatmenr-fund-need-latest-news

പെരിന്തല്‍മണ്ണ: കണ്ണൂരുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത കേരളം ഇമ്രാന്‍ എന്ന ആറുമാസം മാത്രം പ്രായമായ തങ്ങളുടെ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫും കുടുംബവും. മുഹമ്മദിനെ പോലെ 'സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി' എന്ന അപൂര്‍വരോഗം ബാധിച്ചതിനാല്‍ 18 കോടി രൂപ വിലവരുന്ന മരുന്നെത്തിച്ചാല്‍ രക്ഷപ്പെടുത്താമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സഹായത്തിനായി കുടുംബം നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിനെ സമീപിച്ച പിതാവിന് നേരിടേണ്ടിവന്നത് അവഗണന മാത്രമായിരുന്നു. സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി ലഭിക്കാതായതോടെ കുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. പിതാവ് നല്‍കിയ ഹരജിയില്‍ കഴിഞ്ഞമാസം 28നകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിലും അനുകൂല നടപടിയുണ്ടായില്ല. ജനിച്ചുവീണ അന്ന് മുതല്‍ ആശുപത്രിക്കിടക്കയിലാണ് ഈ കുരുന്ന്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ് നിലവില്‍ ഇമ്രാനുള്ളത്. ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍- 16320100118821.

ഐ.എഫ്.എസ്.സി: FDRL0001632.

ഗൂഗിള്‍ പേ ഫോണ്‍ നമ്പര്‍: 8075393563.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago