'പാര്‍ട്ടി തിരുത്തിയാലും വിമര്‍ശിച്ചാലും ശത്രുപാളയത്തില്‍ അഭയം തേടില്ല, അവിടെ ഇരുന്ന് ആനുകൂല്യം പറ്റുന്നവരില്‍ താനുണ്ടാകില്ല' കെ.എം ഷാജി
മസ്‌കത്ത്: പാര്‍ട്ടി തിരുത്തിയാലും വിമര്‍ശിച്ചാലും താന്‍ ശത്രുപാളയത്തിലേക്ക് പോകില്ലെന്ന് മുന്‍ എം.എല്‍. എ കെ.എം ഷാജി. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരില്‍ താനുണ്ടാകില്ലെന്ന് ലീഗ് പ്രവര്‍ത്തക സമിതിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമാനിലെ മസ്‌കത്ത് കെ.എം.സി.സി അല്‍ ഖൂദ് ഏരിയ സംഘടിപ്പിച്ച 'ഉദയം 2022' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാജി.
'എന്റെ പാര്‍ട്ടി എന്നെ തിരുത്തിയാലും വിമര്‍ശിച്ചാലും അതില്‍ മനംനൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. അതുകണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട. എന്റെ ശ്വാസവും ശക്തിയും ധാരണയും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെടുത്തിയതും എന്നെ ഞാനാക്കിയതും ഈ പാര്‍ട്ടിയാണ്. ശത്രുവിന്റെ പാളയത്തില്‍ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്ന കൂട്ടത്തില്‍ ഷാജിയും ലീഗുകാരും ഉണ്ടാകില്ല' ഷാജി പറഞ്ഞു.
പാര്‍ട്ടിയായാല്‍ അഭിപ3ായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെ തര്‍ക്കമായൊക്കെ ചിത്രീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
''നേതാക്കന്മാര്‍ക്കിടയില്‍ ചര്‍ച്ചയും ആലോചനയും അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാകും. ലീഗ് യോഗത്തില്‍ കെ.എം ഷാജിക്കെതിരെ വലിയ വിമര്‍ശനമുണ്ടായെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നു. ലീഗിനകത്ത് വിമര്‍ശനമൊക്കെയുണ്ടെന്ന് നിങ്ങള്‍ സമ്മതിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍, യോഗത്തില്‍ അങ്ങനെ വിമര്‍ശനമൊന്നും എനിക്കെതിരെ നടന്നിട്ടില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്.''അദ്ദേഹം പറഞ്ഞു.
കെ.എം. ഷാജി പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെന്നും നടപടി വേണമെന്നും മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ അദ്ദേഹം പൊതുപരിപാടിയിലും പാര്‍ട്ടിയെ വിമര്‍ശിച്ചതായി പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."