പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെതിരേ ശാസ്ത്രീയ തെളിവുകളുമായി അനുബന്ധ കുറ്റപത്രം
സ്വന്തം ലേഖകന്‍
തലശേരി: പാലത്തായി പീഡനക്കേസില്‍ പ്രത്യേക അന്വേഷണസംഘം തലശേരി പോക്‌സോ കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണച്ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറാണ് 228 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണു പൊലിസ് സമര്‍പ്പിച്ചത്. ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന അധ്യാപകന്‍ കടവത്തൂരിലെ കുനിയില്‍ പത്മരാജനാണ് കേസിലെ പ്രതി. സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നും തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം സ്‌കൂളിലെ ശുചിമുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തം കണ്ടെത്തിയതാണു കേസില്‍ നിര്‍ണായകമായത്. പീഡനത്തില്‍ പെണ്‍കുട്ടിക്കു രക്തസ്രാവം ഉണ്ടായതായി നിലവില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പൊലിസിന്റെ രണ്ട് അന്വേഷണസംഘങ്ങള്‍ തെളിവില്ലെന്നുപറഞ്ഞ കേസിലാണു മൂന്നാമത്തെ പ്രത്യേകസംഘം തെളിവുകള്‍ കണ്ടെത്തിയത്. നേരത്തെ പോക്‌സോ കുറ്റം ഒഴിവാക്കിയാണു കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് തലശേരി പോക്‌സോ കോടതി പത്മരാജന് ജാമ്യം നല്‍കി. ഇതു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2020 ജനുവരിയിലാണു പാലത്തായിയിലെ ഒന്‍പതു വയസുകാരി പീഡനത്തിരയായെന്ന പരാതി പൊലിസിനു ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."