കൊവിഡില്‍ പുതിയ വകഭേദം 'ലാംഡ'; ഡെല്‍റ്റയേക്കാള്‍ ഭീകരന്‍, റിപ്പോര്‍ട്ട് ചെയ്തത് 30രാജ്യങ്ങളില്‍
ലണ്ടന്‍: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ കനത്ത നാശം വിതച്ച ഡെല്‍റ്റയേക്കാള്‍ ഭീകരനായ മറ്റൊരു കൊവിഡ് വകഭേദവും. 'ലാംഡ' വകഭേദം 30ലധികം രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. യു.കെ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോര്‍ട്ട്. ലാംഡ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വിനാശകാരിയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി 'ദ സ്റ്റാര്‍' റിപ്പോര്‍ട്ട് ചെയ്തു.
ലോകത്ത് ഏറ്റവും ഉയര്‍ന്ന് കൊവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്. യു.കെയില്‍ ഇതുവരെ ആറ് ലാംഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് പ്രകാരം മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്ന് യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 30നകം എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട് ചെയ്തതായി പി.എ.എച്ച്.ഒ റീജ്യനല്‍ അഡൈ്വസര്‍ ജെയ്‌റോ മെന്‍ഡസ് വ്യക്തമാക്കി.
എന്നാല്‍ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് മെന്‍ഡസ് പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ് ലാംഡ യൂറോപ്പിലേക്കെത്തുന്നത്. ഇന്ത്യയിലായിരുന്നു ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."