HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദനം: കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നു
backup
July 07 2021 | 05:07 AM
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍എയും ആയ കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചോദ്യം ചെയ്യല്‍.
ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എം.എല്‍.എയായിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."