മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍; വധശ്രമത്തിന്റെ തെളിവുകള്‍ പുറത്തുവിടും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളെ അതേനാണയത്തില്‍ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരില്‍ മൂന്നുവര്‍ഷം മുമ്പ് തനിക്കെതിരായി വധശ്രമമുണ്ടായപ്പോള്‍ പോലിസ് കേസെടുത്തില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്കാണെന്നും ആരാണ് കേസെടുക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. വധശ്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ട്. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്നറിയാം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പൊലിസിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിര്‍ശിച്ചു. സര്‍വകലാശാലകള്‍ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തില്‍ ഇരിക്കുന്നവരുടേതല്ല. യോഗ്യതയില്ലാത്തവരുടെ നിയമനത്തിന് അംഗീകാരം നല്‍കില്ല. വിസിയെ സര്‍ക്കാരിന്റെ ഇഷ്ടാനുസരണം നിയമിക്കുന്നത് അനുവദിക്കില്ല. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരം ഇന്നലെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും കേന്ദ്രത്തില്‍ കൂടുതല്‍ ഉയര്‍ന്ന പദവി മോഹിച്ചാണ് ഗവര്‍ണറുടെ ഈ നീക്കങ്ങളെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."