HOME
DETAILS

കണക്കിന് പ്രാധാന്യം കുറയുമെന്ന് ആശങ്ക

  
backup
September 17 2022 | 05:09 AM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af


തിരുവനന്തപുരം • എൻജിനീയറിങ്, ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) അടുത്ത വർഷം മുതൽ ജെ.ഇ.ഇ മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്താൻ തീരുമാനം. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മിഷണർ കെ. ഇൻപശേഖർ സമർപ്പിച്ച ശുപാർശ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി.


പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കുമ്പോൾ കണക്കിന്റെ പ്രാധാന്യം കുറയുമെന്ന് ആശങ്ക പങ്കുവച്ച് വിദഗ്ധർ. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ വിദ്യാർഥികളുടെ മിടുക്ക് പരിശോധിക്കാൻ 5:3:2 അനുപാതത്തിലാണ് ഇപ്പോൾ ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത്.


രണ്ടര മണിക്കൂർ വീതമുള്ള രണ്ടു പരീക്ഷകൾ രണ്ടു ദിവസങ്ങളിലായാണ് നടത്തിയിരുന്നത്. ഇതാണ് ഇനി മൂന്നു മണിക്കൂർ ഒറ്റപ്പരീക്ഷയാക്കി മാറ്റാൻ ഒരുങ്ങുന്നത്. നിലവിൽ രണ്ട് പേപ്പറുകളായി നടത്തുന്ന പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റപേപ്പർ ആയി നടത്താനാണ് കമ്മിഷണർ ശുപാർശ നൽകിയത്.
ജനുവരിയിലും മെയിലുമായി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ട് അവസരങ്ങൾ നൽകണം.


ഇതിൽ ഉയർന്ന സ്‌കോർ റാങ്കിന് പരിഗണിക്കണം. യഥാർഥ സ്‌കോർ പരിഗണിക്കുന്നതിനു പകരം അഖിലേന്ത്യാ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന പെർസന്റയിൽ സ്‌കോർ രീതി കേരള എൻട്രൻസിലും നടപ്പാക്കാനാണ് തീരുമാനം.


ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താമെന്നും ശുപാർശയിലുണ്ട്. ഇതോടെ ഫിസിക്‌സിനും കെമിസ്ട്രിക്കും കണക്കിനും 100 മാർക്ക് വീതം ആകെ 300 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  25 days ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  25 days ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago