പ്രവാചകനിന്ദ: ടൈംസ് നൗ അവതാരകയുടെ ഹരജി വിധിപറയാൻ മാറ്റി
ന്യൂഡൽഹി • പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ടൈംസ് നൗ അവതാരക നവികാ കുമാറിനെതിരേ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിപ്പിക്കണമെന്ന കേസിൽ സുപ്രിംകോടതിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാൻ മാറ്റി. നൂപുർ ശർമ പ്രവാചകനിന്ദ നടത്തിയ ചർച്ച നയിച്ചിരുന്നത് നവികാ കുമാറാണ്. നവികാ കുമാറിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ആഗസ്ത് എട്ടിന് ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.
നൂപുർ ശർമയുടെ ഹരജികളെല്ലാം ഡൽഹിയിലേക്ക് മാറ്റുകയും അവർക്കെതിരേ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടുകയും ചെയ്തതിനാൽ ഹരജിക്കാരിക്കും ഇതേ പരിഗണന നൽകണമെന്ന് നവികയുടെ അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഇന്നലെ വാദിച്ചു. എന്നാൽ കോടതി ഇത് അനുവദിച്ചില്ല. നൂപുർ ശർമയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് വിധിയെന്നും അതേ സാഹചര്യമല്ല ഈ കേസിലുള്ളതല്ലെന്നും ജസ്റ്റിസ് എം.ആർ ഷാ ചൂണ്ടിക്കാട്ടി. നവികക്കെതിരേ ഡൽഹി, പശ്ചിമബംഗാൾ, ജമ്മു-കശ്മിർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."