ജില്ലാ സ്വദര്‍ സംഗമം 27ന് കുറ്റ്യാടിയില്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സമസ്തക്ക് കീഴിലുള്ള മദ്‌റകളിലെ പ്രധാനാധ്യാപകരായ സ്വദര്‍ മുഅല്ലിംകളുടെ സംഗമം 'തഖ്‌വിയ്യ-16' സെപ്റ്റംബര്‍ 27ന് കുറ്റ്യാടി അടുക്കത്ത് കുറ്റ്യാടി മുസ്‌ലിം യതീംഖാന കാംപസില്‍ നടക്കും. ജില്ലയിലെ സമസ്ത പൊതുപരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും കോട്ട പൂര്‍ത്തീകരിച്ച് കൂടുതല്‍ സുപ്രഭാതം ദിനപത്രം ചേര്‍ത്തിയ റെയ്ഞ്ചുകള്‍ക്കുള്ള അവാര്‍ഡ് വിതരണം സംഗമത്തില്‍ നടക്കും. മദ്‌റസാ അധ്യാപന രംഗത്ത് മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ട വിഷയങ്ങളെക്കുറിച്ച് പഠന ക്ലാസുകള്‍ നല്‍കുകയാണ് സ്വദര്‍ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സംഗമം നടത്താന്‍ തീരുമാനിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ടി.വി.സി അബ്ദുസ്സമദ് ഫൈസി, ഇ.കെ അബ്ദുല്ല ഫൈസി, കെ. അബ്ദുല്‍ കരീം ബാഖവി, പി. ബാവ ഹാജി പൂവ്വാട്ടുപറമ്പ്, അബ്ദുല്‍ ജലീല്‍ ഫൈസി ചെലവൂര്‍, എം. ജഅ്ഫര്‍ ഫൈസി, എ.ടി മുഹമ്മദ് മാസ്റ്റര്‍, കെ.എ അബ്ദുല്‍ ജബ്ബാര്‍ അന്‍വരി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, പി.കെ സാജിദ് ഫൈസി, കെ.കെ മുസ്തഫ അല്‍ ഹസനി, അബ്ദുറഹ്മാന്‍ ലത്വീഫി, പി.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് സ്വാലിഹ് മുസ്‌ലിയാര്‍, പി. ലിയാഖത്തലി ദാരിമി, എന്‍.കെ ബഷീര്‍ ദാരിമി, ഒ.കെ മുസ്തഫ ദാരിമി, സി.എസ് അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, എം.ടി മൊയ്തു സഅദി, ടി.എ റഷീദ് റഹ്മാനി, പി.എം ശരീഫ് മുസ്‌ലിയാര്‍, കെ. ശാക്കിര്‍ ദാരിമി, എന്‍.സി മൊയ്തീന്‍ മൗലവി, റാഷിദ് യമാനി, പി. ഹസൈനാര്‍ ഫൈസി, ഫൈസല്‍ ഫൈസി മടവൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."