മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥ;വാമനനെ വില്ലനാക്കരുത്: മന്ത്രി വി.മുരളീധരന്‍
ദുബൈ: കേരളത്തില്‍ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ടെന്നും എന്നാല്‍, ഓണത്തിന് മഹാബലിയുമായുള്ള ബന്ധം ആര്‍ക്കും കണ്ടെത്താനായിട്ടില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍. അറിയപ്പെടുന്ന ചരിത്രപ്രകാരം നര്‍മദാനദിയുടെ തീരപ്രദേശങ്ങള്‍ ഭരിച്ചയാളാണ് മഹാബലി. അതു മധ്യപ്രദേശിന്റെ ഭാഗങ്ങളിലാകും.
മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.
മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാബലി നര്‍മദാ തീരദേശം ഭരിച്ചതിനെക്കുറിച്ച് ഭാഗവതത്തില്‍ പറയുന്നുണ്ട്.
ഉദാരമതിയും പൗരന്മാര്‍ക്ക് ഒരുപാട് നന്മകള്‍ ചെയ്തയാളുമാണ് അദ്ദേഹം. എല്ലാ നന്മകളും കേരളത്തില്‍നിന്ന് ആകണമെന്ന മലയാളിയുടെ ചിന്തയുടെ ഭാഗമാകാം മഹാബലിയെയും ഇങ്ങോട്ട് എടുത്തത്. മഹാബലി കേരളം ഭരിച്ചതായി ചരിത്രമില്ല. നൂറ്റാണ്ടുകളായുള്ള കോളനി ഭരണത്തിന്റെ തുടര്‍ച്ചയായി ഒരുപാട് ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. വാമനനെ വില്ലനാക്കിയത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.ഓണത്തെക്കുറിച്ചുള്ള കഥകള്‍ ഭാഗിമായി കെട്ടുകഥകളും ഭാഗികമായി രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്ന് കടമെടുത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മന്ത്രി ദുബൈയിലെത്തിയത്. ഗള്‍ഫ് മേഖലയിലെ വിമാനയാത്രാ നിരക്കിലെ കുതിച്ചുകയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."