സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസിന് മുന്നില്‍ ഹാജരായ മുഹമ്മദ് ഷാഫിയെ മടക്കി അയച്ചു
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നല്‍കിയ വിശദീകരണം.
12ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്ന സാഹചര്യത്തില്‍ ഇന്ന് ഹാജരാകുമെന്ന് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നില്ല. മറ്റുചില കേസുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തിരക്കിലായ സാഹചര്യത്തിലാണ് നോട്ടിസ് പ്രകാരം 12 ന് ഹാജരായാല്‍ മതിയെന്ന് പറഞ്ഞ് ഷാഫിയെ മടക്കി അയച്ചത്.
ഷാഫിയെ ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിന് പുറകില്‍ ആരെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിപ്പിച്ചത്. ടിപി കേസിലെ പ്രതിയായ ഷാഫി നിലവില്‍ പരോളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."