പോര് അവസാനിപ്പിക്കാതെ ഗവർണർ മുഖ്യമന്ത്രിക്കെതിരേ വീണ്ടും രൂക്ഷവിമർശനം അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമം
സ്വന്തം ലേഖകൻ
കൊച്ചി • സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
മൂന്നുവർഷം മുമ്പ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് വേദിയിൽ തനിക്കെതിരേ നടന്ന വധശ്രമത്തിൽ കേസെടുക്കാത്ത പൊലിസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പരോക്ഷമായി ആരോപിച്ചുകൊണ്ടാണ് ഗവർണർ മറുപടി പറഞ്ഞത്. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽ ചരിത്രകോൺഗ്രസ് വേദിയിൽ തനിക്കെതിരേയുണ്ടായ ആക്രമണത്തിന്റെ വിഡിയോ നൽകിയിട്ടും പൊലിസ് കേസെടുത്തില്ല.
രാഷ്ട്രപതിക്കും സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും എതിരേയുള്ള ആക്രമണങ്ങളിൽ ആരും പരാതി നൽകാതെ തന്നെ കേസെടുക്കണമെന്ന കർത്തവ്യം പൊലിസും അഭ്യന്തരവകുപ്പും നിർവഹിച്ചില്ല. അതിനുപിന്നിൽ ആരായിരുന്നു.
സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടും.
അപരന്മാരെ ഒഴിവാക്കി മുഖ്യമന്ത്രി തന്നെ നേരിട്ടു മറുപടി പറഞ്ഞതിനെ സ്വാഗതം ചെയ്യുകയാണ്.
എന്നാൽ, ഫോൺകോളുകൾക്കും കത്തുകൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."