HOME
DETAILS

നാളികേര വില താഴോട്ട്; നടുവൊടിഞ്ഞ് കർഷകർ

  
backup
September 18 2022 | 02:09 AM

%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%9f%e0%b5%81


റഫീഖ് റമദാൻ


കോഴിക്കോട് • വിലക്കയറ്റത്തിൽ ജനത്തിന് പൊള്ളുമ്പോഴും സാധാരണക്കാരന്റെ വിളയായ നാളികേരത്തിന്റെ വില കുത്തനെ താഴേക്ക്. കഴിഞ്ഞവർഷം കിലോഗ്രാമിന് 43 വരെ ഉയർന്ന വില ഇപ്പോൾ 23ലെത്തി നിൽക്കുകയാണ്.
ഒരു കിലോ തേങ്ങ ഉത്പ്പാദിപ്പിക്കാൻ കർഷകന് 50 രൂപയിലേറെ ചെലവു വരുമ്പോഴാണിത്. കിലോയ്ക്ക് മിനിമം 40 രൂപ ഉറപ്പാക്കുമെന്ന് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പു പത്രികയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ പ്രഖ്യാപനം നടപ്പായില്ലെന്നു മാത്രം. രണ്ടുവർഷമായി നല്ല മഴ ലഭിക്കുന്നതിനാൽ ഈവർഷം നല്ല വിളവുണ്ടായ ആശ്വാസത്തിലായിരുന്നു കർഷകർ. വിളവു വർധിച്ചതും പൊമോലിൻ വില കുറഞ്ഞതും തേങ്ങയ്ക്കു തിരിച്ചടിയായി. 23 രൂപയ്ക്ക് വിപണിയിൽ വിൽക്കേണ്ടിവരുന്ന പച്ചത്തേങ്ങ 32 രൂപയ്ക്കാണ് സർക്കാർ സംഭരിക്കുന്നത്. എന്നാൽ ആകെ ഉത്പാദനത്തിന്റെ 10 ശതമാനം പോലും സംഭരിക്കാൻ സാധിക്കാത്തതിനാൽ വിലയിടിവു തടയാനാകുന്നില്ല. ഒരു തെങ്ങിൽ നിന്ന് പരമാവധി എട്ടു നാളികേരം എന്ന നിലയിലാണ് സർക്കാർ സംഭരിക്കുന്നത്. ബാക്കി തേങ്ങ പൊതുവിപണിയിൽ നഷ്ടത്തിന് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. നൂറിൽ താഴെ സംഭരണകേന്ദ്രങ്ങളേ സംസ്ഥാനത്തുള്ളൂവെന്നതും പരിമിതിയാണ്. അതേസമയം തേങ്ങവലിക്കാർക്കുള്ള കൂലി കുത്തനെ കൂടുകയും ചെയ്തു. കൊപ്രവിലയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതും പച്ചത്തേങ്ങ വില ഇടിയാൻ കാരണമായി. കൊപ്രവില ക്വിന്റലിന് 12,000 രൂപ വരെ ഉണ്ടായിരുന്നത് 8,300 വരെയെത്തി. സർക്കാർ കൊപ്ര സംഭരണം കുറച്ചതാണ് വിനയായത്. ആറുമാസത്തിനിടെ 50,000 ടൺ കൊപ്ര വരെ സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും സംസ്ഥാനത്ത് സംഭരിച്ചത് 116 ടൺ മാത്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago