HOME
DETAILS
MAL
'രാജ്യത്തെ നിയമങ്ങള്‍ പരമപ്രധാനം, അനുസരിച്ചേ പറ്റൂ'- ട്വിറ്ററിനോട് പുതിയ ഐ.ടി മന്ത്രി
backup
July 08 2021 | 10:07 AM
ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങള്‍ പരമപ്രധാനമെന്നും എല്ലാവരും അത് അനുസരിച്ചേ പറ്റൂവെന്നും പുതിയ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ ഐ.ടി നിയമം പാലിക്കുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഐ.ടി നിയമം പാലിക്കുന്ന കാര്യത്തില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ട്വിറ്ററിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ്, രവിശങ്കര്‍ പ്രസാദിനെ മാറ്റി അശ്വിനി വൈഷ്ണവിനെ മന്ത്രിയാക്കുന്നത്.
അതിനിടെ പുതിയ ചട്ടപ്രകാരമുള്ള പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ ട്വിറ്റര്‍ എട്ട് ആഴ്ച സമയം തേടി. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ട്വിറ്റര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."