'തലയ്ക്ക് സ്ഥിരതയില്ലാത്ത കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ പോലെയാകരുത് '
സ്വിഫ്റ്റ് ഡ്രൈവർമാർക്ക് സി.എം.ഡിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം • സ്വിഫ്റ്റ് സർവിസ് ഡ്രൈവർമാർക്കായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ അതിരൂക്ഷമായ ഭാഷയിൽ നൽകിയ ശബ്ദസന്ദേശം പുറത്ത്. നിരത്തിൽ അനാവശ്യമായി ഹോൺ മുഴക്കരുതെന്ന് നിർദേശിക്കുന്ന സന്ദേശത്തിൽ കെ.എസ്.ആർ.ടി.സിയിലെ തലയ്ക്കു സ്ഥിരതയില്ലാത്ത ചില ഡ്രൈവർമാരെ പോലെ പെരുമാറരുതെന്ന് സി.എം.ഡി പറയുന്നു.
സന്ദേശം ഇങ്ങനെ : സ്വിഫ്റ്റ് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു ഡ്രൈവർ ആവശ്യമില്ലാതെ ഹോണടിച്ചു പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയിൽ ഹോണടിച്ച് പോയാൽ കെ.എസ്. ആർ.ടി.സിയിലെ ചില ഡ്രൈവർമാരെ പോലെ അവജ്ഞയോടെയേ നിങ്ങളെയും കാണുകയുള്ളൂ. അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. ഒരു ഹോണടിച്ചാൽ മതി. മാറേണ്ടവർ മാറും. അതിനുപകരം അവരെ വിരട്ടി മാറ്റാനാണ് ഉദ്ദേശമെങ്കിൽ നടപടിയെടുക്കേണ്ടിവരും. മര്യാദയ്ക്ക് റോഡിലൂടെ വണ്ടിയോടിച്ചുപോകണം. കെ.എസ്.ആർ.ടി.സിയിലെ തലയ്ക്ക് സ്ഥിരതയില്ലാത്ത ചില ഡ്രൈവർമാരെ പോലെ സ്വിഫ്റ്റ് ഡ്രൈവർമാർ പെരുമാറരുത്. '
ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽനിന്ന് ചോർന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."